ഇരിട്ടി: പായം ഗ്രാമപഞ്ചായത്തിലെ ജബ്ബാർ കടവിലെ പുഴയോരത്ത് മാലിന്യം വലിച്ചെറിയുന്ന സ്ഥലം 10ാ വാർഡ് സമിതിയുടെ നേതൃത്വത്തിൽ ശുചീകരിച്ച് ആളുകൾക്ക് വിശ്രമിക്കുവാനുള്ള പാർക്ക് ആക്കി മാറ്റി. ജനകീയമായാണ് ഇവിടെയുള്ള ചെടികൾ ഉൾപ്പെടെ സമാഹരിച്ചത്. ജബ്ബാർ കടവ് പാലത്തിന് സമീപത്തായുള്ള സ്നേഹാരാമം എന്ന പാർക്ക് ഇരിട്ടി എ.എസ്.പി തപോഷ് ബസുമധാരി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി മുഖ്യാതിഥിയായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത, കേരഫെഡ് വൈസ് ചെയർമാൻ കെ. ശ്രീധരൻ, ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, പായം വില്ലേജ് ഓഫിസർ ആർ.പി. പ്രമോദ്, കരിയാൽ പള്ളി വികാരി ഫാ. മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എൻ. പത്മാവതി, പായം പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ പി.എൻ. ജെസ്സി, മുജീബ് കുഞ്ഞിക്കണ്ടി വി. പ്രമീള, പഞ്ചായത്ത് അംഗങ്ങളായ ഷൈജൻ ജേക്കബ്, പി. പങ്കജാക്ഷി, സൂര്യ വിനോദ്, പ്രീത ഗംഗാധരൻ, പഞ്ചായത്ത് സെക്രട്ടറി ഷീനകുമാരി പാലാ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. സുമേഷ്, അജയൻ പായം, ബാബുരാജ് പായം, സണ്ണി തറയിൽ, പി. ശശീന്ദ്രൻ തുടങ്ങിയവരും പാർക്ക് സംരക്ഷണ സമിതി സെക്രട്ടറി ഷിതു കരിയാൽ, എം.വി. അജയകുമാർ മേഖലയിലെ വായനശാല ക്ലബ് ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.