കസാഖിസ്താനിൽ നടന്ന44ാ മത് ലോക ഗ്രാൻഡ് മാസ്റ്റർ വിഭാഗം പഞ്ചഗുസ്തി മത്സരത്തിൽ ഇടത് വലതു കൈ മത്സരത്തിൽ ഇരട്ട വെള്ളിമെഡൽ നേടിയ എം.എം. ത്രേസ്യാമ്മ മെഡലുകളുമായി

പഞ്ചഗുസ്തിയിൽ വെള്ളിക്കിലുക്കവുമായി മണിക്കടവിന്റെ ത്രേസ്യാമ്മ ടീച്ചർ

ഇ​രി​ട്ടി: കസാ​ഖിസ്താ​നി​ൽ ന​ട​ന്ന ലോ​ക ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ വി​ഭാ​ഗം പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി നാ​ടി​ന് അ​ഭി​മാ​ന​മാ​യ മ​ണി​ക്ക​ട​വ് സ്വ​ദേ​ശി​യും പ​ടി​യൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പി​ക​യു​മാ​യ എം.​എം. ത്രേ​സ്യാ​മ്മ​ക്ക് ജ​ന്മ​നാ​ട് സ്വീ​ക​ര​ണം ന​ൽ​കി. ഇ​ട​തും വ​ല​തും കൈ ​മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട വെ​ള്ളി​മെ​ഡ​ൽ നേ​ടി​യാ​ണ് ടീ​ച്ച​ർ രാ​ജ്യ​ത്തി​നും ജ​ന്മ​നാ​ടി​നും അ​ഭി​മാ​നമായത്.

സ്പോ​ർ​ട്സി​നോ​ടു​ള്ള പ്ര​ണ​യം കാ​ര​ണം ടീ​ച്ച​ർ സ്വ​ന്തം പോ​ക്ക​റ്റി​ൽ നി​ന്നും ഏ​ക​ദേ​ശം ര​ണ്ട് ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് കസാ​ഖിസ്താ​​നി​ലേ​ക്ക് പോ​യ​ത്. ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ വി​ഭാ​ഗ​ത്തി​ൽ 60 കി​ലോ വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് റൗ​ണ്ട് മ​ത്സ​ര​ത്തി​ലും വി​ജ​യം ആ​വ​ർ​ത്തി​ച്ച ടീ​ച്ച​ർ ഫൈ​ന​ൽ റൗ​ണ്ടി​ൽ കസാ​ഖിസ്താ​ൻ എ​തി​രാ​ളി​ക്ക് മു​ന്നി​ൽ മാ​ത്ര​മാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

കോച്ച് ഫൈസലിന്റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. പ​ഞ്ച​ഗു​സ്തി അ​സോ​സി​യേ​ഷ​ൻ ആ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ടീ​ച്ച​റി​ന് അ​വ​സ​രം ഒ​രു​ക്കി​യ​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ടീ​ച്ച​ർ​ക്ക് മ​ണി​ക്ക​ട​വ് പൗ​രാ​വ​ലി ഹൃ​ദ്യ​മാ​യ വ​ര​വേ​ൽ​പ്പ് ന​ൽ​കി​യ​ത്.

Tags:    
News Summary - Thresyamma teacher of Manikkadavu with silver in panchagusti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.