ആറളം പാലത്തിനു സമീപം രണ്ട് കാട്ടാനകൾ; കാട്ടിലേക്ക് തുരത്തി

ഇ​രി​ട്ടി: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് 10 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള​ള ആ​റ​ളം പാ​ല​ത്തി​ന് സ​മീ​പം ജ​ന​വാ​സ മേ​ഖ​ല​യി​ൽ ര​ണ്ട് കാ​ട്ടാ​ന​ക​ൾ എ​ത്തി. അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ൽ വ​ന​പാ​ല​ക സം​ഘം ആ​ന​ക്കൂ​ട്ട​ത്തെ ആ​റ​ളം ഫാ​മി​നു​ള്ളി​ലെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് ആ​റ​ളം പാ​ല​ത്തി​ന് താ​ഴെ പു​ഴ​യി​ൽ ര​ണ്ട് കാ​ട്ടാ​ന​ക​ളെ കാ​ണു​ന്ന​ത്. പു​ഴ​യി​ൽ കു​ളി​ക്കാ​നും തു​ണി​യ​ല​ക്കാ​നും എ​ത്തി​യ​വ​രാ​ണ് ആ​ന​യെ ക​ണ്ട​ത്.

വ​ന​പാ​ല​ക സം​ഘം എ​ത്തി ആ​ന​യു​ടെ കാ​ൽ​പാ​ടു​ക​ൾ പി​ന്തുട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ച​ലി​ൽ ബാ​വ​ലി പു​ഴ ക​ട​ന്ന് പൂ​ത​ക്കു​ണ്ട് പു​ഴ​ക്ക​ര​യി​ൽ എ​ത്തി. അ​വി​ടെ​നി​ന്നും ആ​റ​ളം പാ​ലം വ​ഴി തു​ര​ത്താ​നാ​യി​രു​ന്നു ശ്ര​മം. ഇ​തി​നി​ട​യി​ൽ വീ​ണ്ടും ആ​ന ചാ​ക്കാ​ട് മേ​ഖ​ല​യി​ലേ​ക്ക് തി​രി​ഞ്ഞോ​ടാ​നു​ള​ള ശ്ര​മം​ന​ട​ത്തി. പു​ഴ​യി​ൽ കു​ളി​ക്കാ​നും കാ​ലി​ക​ളെ തീ​റ്റാ​നും വ​രു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി അ​നൗ​ൺ​സ്‌​മെ​ന്റും ന​ട​ത്തി. ആ​ന​യെ​ത്തി​യ​ത​റി​യാ​തെ പു​ഴ​ക്ക​ര​യി​ൽ തീ​റ്റാ​നാ​യി കെ​ട്ടി​യി​ട്ട പ​ശു​ക്ക​ളെ അ​ഴി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​നും മ​റ്റു​മാ​യി ആ​ളു​ക​ൾ പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കി. ആ​റ​ളം പാ​ലം വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും പൊ​ലീ​സ് സ​ഹാ​യ​ത്താ​ൽ ത​ട​ഞ്ഞു. ആ​ന​യി​റ​ങ്ങി​യ​ത​റി​ഞ്ഞ് ആ​റ​ളം പാ​ല​ത്തി​ന​ടു​ത്തേ​ക്ക് ആ​ളു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി​ക്കൊ​ണ്ടി​രു​ന്നു. ഇ​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​റ​ളം പൊ​ലീ​സി​ന്റെ​യും വ​ന​പാ​ല​ക​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ഏ​റെ ശ്ര​മം ന​ട​ത്തി. പ​ട​ക്കം പൊ​ട്ടി​ച്ചും മ​രംമു​റി​ യ​ന്ത്ര​ത്തി​ന്റെ ശ​ബ്ദ​മു​ണ്ടാ​ക്കി​യും വീ​ണ്ടും ഏ​റെ പ​ണി​പ്പെ​ട്ട് ഉ​ച്ച​ക്ക് ഒ​രു​മ​ണി​യോ​ടെ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ തു​ര​ത്തി പു​ഴക​ട​ത്തി കാ​പ്പും​ക​ട​വ് ഭാ​ഗം വ​ഴി ആ​റ​ളം ഫാം ​ര​ണ്ടാം ബ്ലോ​ക്കി​നു​ള്ളി​ലേ​ക്ക് ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു.

വ​നം വ​കു​പ്പ് ഡ​പ്യൂ​ട്ടി റേഞ്ച​ർ കെ. ​ജി​ജി​ൽ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ​മാ​രാ​യ മ​ഹേ​ഷ്, പ്ര​കാ​ശ​ൻ, ആ​ർ.​ആ​ർ.​ടി ഫോ​റ​സ്റ്റ​ർ​മാ​രാ​യ രാ​ജ​ൻ, ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ച്ച​ർ​മാ​രും ആ​ർ.​ആ​ർ.​ടി സം​ഘ​വും ഉ​ൾ​പ്പെ​ടെ 20തോ​ളം വ​ന​പാ​ല​ക​ർ തു​ര​ത്ത​ലി​ൽ പ​ങ്കെ​ടു​ത്തു. ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി രാ​ജേ​ഷ്, ആ​റ​ളം എ​സ്.​ഐ റെ​ജി സ്‌​ക​റി​യ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags:    
News Summary - Two wild elephants near Aralam Bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.