ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തിലെ മുടിക്കയം, കച്ചേരികടവ് ഭാഗങ്ങളില്‍ കൃഷിയിടങ്ങളില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കര്‍ണാടക വനത്തില്‍ നിന്നും ആന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് ഇവിടങ്ങളില്‍ നിത്യസംഭവമായി മാറുകയാണ്. ചാക്കോ നെല്ലിയാനി, ജയ്സണ്‍ ചക്കാന്കുന്നേല് എന്നിവര്‍ ചേര്‍ന്ന് പാട്ടത്തിന് എടുത്ത മൂന്നേക്കര്‍ സ്ഥലത്ത് കൃഷി ഇറക്കിയ 750 നേന്ത്രവാഴയില് 150 ഓളം വാഴകളാണ് ഞായറാഴ്ച രാത്രി ആന നശിപ്പിച്ചത്. വിളവെടുപ്പിന് പാകമായ നേന്ത്രവാഴക്കുലകളാണിവ. വായ്പ എടുത്തും കടം വാങ്ങിയുമാണ് കൃഷി ഇറക്കിയത്. ഫ്രാന്‍സിസ് ഇല്ലികുന്നേല്‍, ജോജോ കൊല്ലംപറമ്പില്‍, സിജു കൊച്ചുപുര ബിജോയ് എന്നീ കര്‍ഷകരുടെ വാഴ, തെങ്ങ്, കമുങ്ങ്, കശുമാവ് എന്നിവയും നശിപ്പിച്ചു. ജനവാസ മേഖലയില്‍ പലരുടെയും വീട്ടുമുറ്റത്ത് വരെ ആന എത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.
കര്‍ണാടക വനത്തില്‍ നിന്നും പുഴ കടന്നെത്തിയ കാട്ടാനക്കൂട്ടമാണ് കൃഷിയിടങ്ങളില്‍ വ്യാപക നാശം വിതക്കുന്നത്. കച്ചേരികടവ് മുതല്‍ പാലത്തിന്‍കടവ് വരെയുള്ള ഭാഗങ്ങളില്‍ വൈദ്യുത വേലികള്‍ ഇല്ലാത്തതാണ് ആനകൾ വരുന്നതിനുളള കാരണം. ജനവാസ മേഖലയില്‍ തിങ്കളാഴ്ച ആന ഇറങ്ങിയതോടെ കച്ചേരികടവ് മുതല്‍ പാലത്തിന്‍കടവ് വരെയുള്ള ഭാഗങ്ങളില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സോളാര്‍ ഫെന്‍സിങ് നിർമിക്കുന്നതിനായി ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് ഒമ്പത് ലക്ഷം രൂപ അനുവദിച്ചെങ്കിലും ജില്ല പഞ്ചായത്ത് കൂടി തുക അനുവദിച്ചെങ്കില്‍ മാത്രമേ പൂര്‍ത്തീകരണം സാധ്യമാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.