കണ്ണൂർ: മഴ ചെറുതോ വലുതോ ആവട്ടെ, ഇവിടെ വെള്ളക്കെട്ടുണ്ടാവും. കണ്ണൂർ കക്കാട് റോഡിലെ ചേനോളി ജങ്ഷനിൽ നിന്ന് സഹകരണ പരിശീലന കേന്ദ്രം വഴി തെക്കി ബസാറിലേക്കുള്ള റോഡിനാണ് ഈ ഗതി. ഒരു കാലത്ത് നിറയെ കുഴികളായിരുന്ന റോഡിന്റെ ശോച്യാവസ്ഥക്ക് ഇന്റർലോക്ക് പതിച്ചതോടെ പരിഹാരമായിരുന്നു. എന്നാൽ, മെയിൻ റോഡുമായി സംഗമിക്കുന്ന ഭാഗത്ത് മഴക്കാലത്ത് എന്നും വെള്ളക്കെട്ടാണ്. ഓവുചാൽ ഇല്ലാത്തതും മെയിൻ റോഡുമായി ചേരുന്ന ഭാഗത്ത് ആവശ്യത്തിന് ചരിവ് നൽകാത്തതുമാണ് വെള്ളം കെട്ടിനിൽക്കാൻ കാരണം. അഴുക്കുചാൽ ഇല്ലാത്തതിനാൽ ഇപ്പോഴും വെള്ളം ഒഴുകുന്നത് റോഡിലൂടെയാണ്. വെള്ളം കെട്ടിനിന്ന് ചിലഭാഗങ്ങളിൽ റോഡ് തകർന്നിട്ടുണ്ട്. ഇന്റർലോക്ക് ഇളകിയ ചില ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയും ചെയ്യുന്നു.
ഇതുകൂടാതെ മാലിന്യം തള്ളുന്നതും റോഡിന്റെ ദുര്യോഗമാണ്. രാത്രിയിൽ അധികം ആൾപ്പെരുമാറ്റമില്ലാത്തതിനാൽ പ്ലാസ്റ്റിക് സഞ്ചികളിൽ മാലിന്യം കൊണ്ടുവന്ന് റോഡിൽ തള്ളുന്നത് ഇവിടെ എത്രയോ കാലമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.