കണ്ണൂർ: എൽ.ഡി.എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർഥി എം.വി. ജയരാജൻ കലാലയങ്ങളും തൊഴിൽ കേന്ദ്രങ്ങളും സന്ദർശിച്ച് പര്യടനം നടത്തി. പ്രീഡിഗ്രി പഠനകാലത്തെ കലാലയ ജീവിതം പങ്കുവെച്ചാണ് സ്ഥാനാർഥി കണ്ണൂർ എസ്.എൻ കോളജിൽനിന്ന് മടങ്ങിയത്. എസ്.എൻ കോളജിലെ അനുഭവമാണ് ഡിഗ്രി വിദ്യാഭ്യാസ കാലത്ത് നിർമലഗിരി കോളജിൽ മുതൽക്കൂട്ടായത്.
തിങ്കളാഴ്ച രാവിലെ ആറ്റടപ്പ ദിനേശ് സന്ദർശിച്ചാണ് പര്യടനം തുടങ്ങിയത്. തുടർന്ന് തോട്ടട ദിനേശ്, ഐ.ടി.ഐ, വനിത ഐ.ടി.ഐ, പോളി ടെക്നിക് എന്നിവ സന്ദർശിച്ചാണ് എസ്.എൻ കോളജിൽ എത്തിയത്.
ചിന്മയ കോളജ്, ശബരി ഗാർമെന്റ്സ്, ദിനേശ് ഫുഡ്, ഐ.ഐ.എച്ച്.ടി എന്നിവിടങ്ങളിലും എത്തി. കിഴുന്ന ജി സൺസ് സന്ദർശിച്ചശേഷം മാവിലായി റെയ്ഡ്കോ കറി പൗഡർ കേന്ദ്രത്തിലുമെത്തി. ഉച്ചകഴിഞ്ഞ് നന്ദിലത്ത് മുക്കം ടയർ മേഖല, കാനന്നൂർ എക്സ്പോർട്, ചൊവ്വ വീവേഴ്സ്, വലിയന്നൂർ ഗാർമെന്റ്സ് തുടങ്ങിയ കേന്ദ്രങ്ങളിലെത്തി. മുണ്ടേരി കോളനി, ഏച്ചൂർ കോളനിയും സന്ദശിച്ച ശേഷമാണ് പര്യടനം അവസാനിച്ചത്. എൽ.ഡി.എഫ് നേതാക്കളായ കെ. രാജീവൻ, ഒ.പി രവീന്ദ്രൻ, പി. ചന്ദ്രൻ, ടി. പ്രകാശൻ, സി. വിനോദ്, ജി. രാജേന്ദ്രൻ, എൻ. ബാലകൃഷ്ണൻ, ഇ.പി ലത, സി. വിനോദ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. ചൊവ്വാഴ്ച തളിപ്പറമ്പ് മണ്ഡലത്തിലാണ് പര്യടനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.