കണ്ണൂർ: രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കച്ചേരിപ്പാറയിലെ വെള്ളുവ പടിഞ്ഞാറെയിൽ വീട്ടിൽ വി.എം. ജിഷ ഉദാരമതികളുടെ സഹായം തേടുന്നു.
തലശ്ശേരി മലബാർ കാൻസർ സെൻററിലാണ് ചികിത്സ. ഇതിനകം 10 ലഷത്തോളം രൂപ ചെലവായി. ഇനി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 40 ലക്ഷം രൂപയോളം വേണം.
ഇൗ തുക കണ്ടെത്താൻ ജിഷയുട കുടുംബത്തിന് മാത്രമാകില്ല. ഇൗ സാഹചര്യത്തിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് അംഗം പി. പ്രവീൺ ചെയർമാനും കെ.കെ. പ്രജീഷ് കൺവീനറും എം.എം. പ്രകാശൻ ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം നടത്തുന്നുണ്ട്. കനറാ ബാങ്ക് അഴീക്കോട് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. (നമ്പർ: 6301101003457,IFSC CNRB0006301). google pay 8281146225.ഫോൺ: 9895487230.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.