കണ്ണൂർ: കക്കാട് പുഴയെ വീണ്ടെടുക്കാനായി ഒരു കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയാറാകുന്നു. മാലിന്യ വാഹിനിയായ പുഴയുടെ നിലവിലെ ദുരവസ്ഥക്ക് പരിഹാരമെന്നോണമാണ് കോർപറേഷ െൻറ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. പുഴയുടെ സൗന്ദര്യവത്കരണമുൾപ്പെടെയുള്ള പദ്ധതിയാണ് തയാറാകുന്നത്. ആദ്യഘട്ടത്തിൽ പുഴയിലെ ചളിനീക്കി വെള്ളത്തി െൻറ ശുദ്ധമായ ഒഴുക്കിനുള്ള പ്രവൃത്തി നടത്തും. രണ്ടാംഘട്ടത്തിൽ നടപ്പാത ഉൾപ്പെടെയുള്ള സൗന്ദര്യവത്കരണമാണ് ലക്ഷ്യം. കൂടാതെ പുഴയുടെ വിവിധ ഭാഗങ്ങളിലുള്ള കൈയേറ്റങ്ങൾ തിരിച്ചുപിടിക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതിനായി തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുഴയും അനുബന്ധ സ്ഥലവും അളന്ന് തിട്ടപ്പെടുത്തും. വൈവിധ്യമാർന്ന പക്ഷിസേങ്കതമായതിനാൽ പുഴയും പുഴയോരവും പക്ഷി സൗഹൃദ കേന്ദ്രമാക്കും. ജനുവരി ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഒന്നാംഘട്ടം ആരംഭിക്കും.
ജില്ലയിലെ കാനാമ്പുഴ അടക്കമുള്ള പുഴയുടെ ശുചീകരണത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിയിരുന്നു. എന്നാൽ, മാലിന്യ വാഹിനിയായ കക്കാട് പുഴയുടെ പുനർജനിക്കായി അധികൃതർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ പ്രദേശവാസികളിൽ നിന്നടക്കം പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടർന്നായിരുന്നു കോർപറേഷ െൻറ നടപടി.
അറവ് മലിന്യമടക്കമുള്ളവയുടെ നിക്ഷേപ കേന്ദ്രമായിരുന്നു കക്കാട് പുഴ. വെള്ളത്തി െൻറ ഒഴുക്ക് നിലച്ച് ദുർഗന്ധം നിമിത്തം പ്രദേശവാസികൾ കടുത്ത ദുരിതത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.