കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസിനെ നയിച്ച കെ. സുധാകരെൻറ കരുത്ത് ഇനി കേരളമാകെ കോൺഗ്രസിനെ നയിക്കും. കൈക്കരുത്തിെൻറ രാഷ്ട്രീയം വാഴുന്ന കണ്ണൂരിൽ കോൺഗ്രസ് പാർട്ടി പ്രതിരോധത്തിെൻറ രാവണൻകോട്ട കെട്ടിയത് കെ. സുധാകരൻ എന്ന ശക്തനായ നേതാവിലൂടെയാണ്. കണ്ണൂരിെൻറ കെ.എസിന് കേരളത്തിലെ പാർട്ടിയെ നയിക്കാനുള്ള നിയോഗം കൈവരുേമ്പാൾ ജില്ലയിലെ കോൺഗ്രസ് അണികളുടെ ആവേശം ആകാശത്തോളമാണ്.
കണ്ണൂരിൽനിന്ന് കെ.എസ് നേടിയ രാഷ്ട്രീയവിജയങ്ങൾക്ക് പ്രാധാന്യമേറെയുണ്ട്. സി.പി.എമ്മിന് രാജ്യത്ത് ഏറ്റവും വലിയ അണികളുള്ള ജില്ലയാണ് കണ്ണൂർ. സി.പി.എമ്മിൽ പാർട്ടി സെക്രട്ടറി, മുഖ്യമന്ത്രി തുടങ്ങിയ അധികാരകേന്ദ്രങ്ങളിൽ ഏറെകാലവും കണ്ണൂരിൽനിന്നുള്ള നേതാക്കളായിരുന്നു. അവർക്ക് മുന്നിൽ വർഷങ്ങളോളം മുഖാമുഖം കട്ടക്ക് ചെറുത്തുനിന്നാണ് കെ.എസ് കണ്ണൂരിെൻറ സ്വന്തം നേതാവായത്.
സി.പി.എമ്മെന്നാൽ ഇപ്പോൾ പിണറായി വിജയനാണ്. പാർട്ടിയും ഭരണവും കൈപ്പിടിയിലൊതുക്കി പിണറായിക്ക് സ്വന്തം തട്ടകത്തിൽ നിന്നുള്ള എതിരാളിയെയാണ് കോൺഗ്രസ് ഹൈകമാൻഡ് മുന്നോട്ടുവെച്ചിരിക്കുന്നത്. പാർട്ടിയെയും സർക്കാറിനെയും കൈപ്പിടിയിലാക്കിയ പിണറായിക്ക് കെ. സുധാകരൻ നിസ്സാരനായ എതിരാളിയായിരിക്കില്ലെന്നുറപ്പ്. കോൺഗ്രസിനെ സംബന്ധിച്ച് സമാനതകളില്ലാത്ത പ്രതിസന്ധിയുടെ കാലത്ത് കട്ടക്ക് നിൽക്കുകയല്ലാതെ കോൺഗ്രസിന് മുന്നിൽ തിരിച്ചുവരവിന് മറ്റുവഴികളില്ല.
പിണറായിയും കോടിയേരിയും കളിച്ചുവളർന്ന കണ്ണൂർ കളരിയിലെ കളി അറിയുന്ന നേതാവ് എന്ന പരിഗണനയിലാണ് അണികളും അതുമനസ്സിലാക്കി ഹൈകമാൻഡും കെ. സുധാകരനെ കോൺഗ്രസിനെ നയിക്കാൻ നിയോഗിച്ചിരിക്കുന്നത്. അക്രമോത്സുകതയുടെ സമാന ശൈലികൾ ഏറ്റുമുട്ടുന്ന വരുംനാളുകൾ കേരളരാഷ്ട്രീയത്തിൽ ചൂടേറിയതായിരിക്കുമെന്നത് ഉറപ്പ്.
മിതത്വമാണ് പൊതുവിൽ കോൺഗ്രസിെൻറ ശൈലി. എന്നാൽ, അണികളെ പോരാട്ടത്തിെൻറ ആവേശത്തിലേക്ക് നയിക്കുന്ന വ്യത്യസ്ഥ രീതിയാണ് സുധാകരൻ ഇടതിെൻറ പൊന്നാപുരം കോട്ടയായ കണ്ണൂരിൽ എന്നും സ്വീകരിച്ചത്. അതിെൻറ പേരിൽ നേതാക്കൾക്കിടയിൽ ഏറെ വിമർശനങ്ങൾക്ക് വിധേയനായ ഈ നേതാവ് പക്ഷേ, തെൻറ തീപ്പൊരി പ്രസംഗങ്ങളിലൂടെ യുവാക്കളായ ഒരുപറ്റം അണികളുടെ ആവേശമായി മാറുകയാണുണ്ടായത്.
അടിയന്തരാവസ്ഥക്ക് ശേഷം എല്ലായിടത്തെന്നപോലെ കണ്ണൂരിലും കോൺഗ്രസ് പാർട്ടിയുടെ സംഘടനാശേഷി തീർത്തും പ്രതിസന്ധിയിലായി. അടിയന്തരാവസ്ഥ കാലത്തിലെ ഭരണകൂട ചെയ്തികൾക്കെതിരെ ചുവന്ന കോട്ടയായ കണ്ണൂരിൽ കോൺഗ്രസിനെതിരെ പ്രതിേഷധം ശക്തമായി. ഇത് കോൺഗ്രസിന് ചെറുത്തുനിൽക്കാവുന്നതിനും അപ്പുറമായിരുന്നു. ഈ കാലത്താണ് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് വരുന്നതും. അന്ന് ജില്ലയിൽ എൻ. രാമകൃഷ്ണനായിരുന്നു കോൺഗ്രസിെൻറ അവസാന വാക്ക്. എൻ. രാമകൃഷ്ണെൻറ നോമിനിയായ മാതമംഗലം കുഞ്ഞികൃഷ്ണനെ സംഘടനാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാണ് സുധാകരൻ ഡി.സി.സി പ്രസിഡൻറായത്. തുടർന്നിങ്ങോട്ട് പാർട്ടിയിൽ കെ.എസിെൻറ കാലമായിരുന്നു.
പിന്നീട് എം.വി. രാഘവൻ സി.പി.എം വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറിയപ്പോൾ കരുണാകരെൻറ ആശീർവാദത്തോടെ അദ്ദേഹത്തോടൊപ്പം കണ്ണൂരിൽ തോളോടുതോൾ ചേർന്നു പ്രവർത്തിച്ചു. തുടർന്നിങ്ങോട്ട് സി.പി.എമ്മിനെ വെല്ലുവിളിച്ചും പ്രതിരോധിച്ചുമുള്ള നാൾവഴികളിലൂടെ കെ. സുധാകരനെന്ന നേതാവ് കണ്ണൂരെന്ന രാഷ്ട്രീയ അതിർത്തികൾ ഭേദിച്ച് വളരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.