കണ്ണൂർ: രൂക്ഷമായ തർക്കങ്ങൾക്കൊടുവിൽ താണ ഡിവിഷനിൽ നിന്ന് വിജയിച്ച കെ. ഷബlന ടീച്ചറെ ഡെപ്യൂട്ടി മേയറാക്കാൻ മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചു. മൂന്നു കൗൺസിലർമാർക്കു വേണ്ടി മൂന്ന് വാർഡ് കമ്മിറ്റികൾ ഉറച്ചു നിന്നതോടെ ഞായറാഴ്ച രാവിലെ ചേർന്ന കൗൺസിലർ മാരുടെ യോഗത്തിൽ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല.
ഇതേതുടർന്ന് ജില്ല നേതൃയോഗം രാത്രി എട്ടുമണിയോടെ ചേർന്നെങ്കിലും രൂക്ഷമായ തകർക്കത്തിൽ കലാശിച്ചിരുന്നു. കസാനക്കോട്ട ഡിവിഷനിൽ നിന്നു ജയിച്ച ഷമീമ ടീച്ചർ, ആയിക്കര ഡിവിഷനിൽ നിന്നു ജയിച്ച കെ.എം. സാബിറ ടീച്ചർ, താണയിൽ നിന്നു ജയിച്ച കെ. ഷബീന ടീച്ചർ എന്നിവർക്കു വേണ്ടിയായിരുന്നു തർക്കം ഉടലെടുത്തത്.
രാത്രി 11 മണിയായിട്ടും രമ്യമായി പ്രശ്നം പരിഹരിക്കാനായില്ല. ഇതോടെ മേയർസ്ഥാനാർഥിയെയെന പോലെ ഡെപ്യൂട്ടി മേയറെയും വോട്ടിനിട്ട് തീരുമാനിക്കുമെന്ന് നേതൃത്വം പ്രഖ്യാപിച്ചു. ഇതോടെ കെ. ഷബീന ടീച്ചറെ തെരഞ്ഞെടുക്കുയായിരുന്നു.
കണ്ണൂർ നഗരസഭ ആനയിടുക്ക് മുൻ നഗരസഭ കൗൺസിലറാണ്. താണ ശാഖ വനിത ലീഗ് ഭാരവാഹി. എസ്.എസ്.എക്ക് കീഴിലുള്ള മുസ്ലിം മൈനോറിറ്റി വിഭാഗം പഠന വീടിെൻറ ഡയരക്ടർ, ഇൻസ്ക്ര്ടർ അൽ ഫിത്റ പ്രീ സ്കൂൾ പ്രിൻസിപ്പൽ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.