കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കം ജില്ലയിൽ ആരംഭിച്ചു. ഇലക്ട്രോണിക് വോട്ടു യന്ത്രങ്ങളുടെ ബ്ലോക്കുതല വിതരണ കേന്ദ്രങ്ങളിലെത്തിച്ചു തുടങ്ങി. വോട്ടു യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള പുഴാതി കമ്യൂണിറ്റി ഹാളില്‍ നിന്ന് പൊലീസ് സുരക്ഷയോടെ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലേക്കാണ് മാറ്റുന്നത്.
കല്യാശ്ശേരി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, എടക്കാട്, തലശ്ശേരി ബ്ലോക്കുകളിലേക്കായി 1640 കണ്ട്രോള് യൂനിറ്റുകളും 4920 ബാലറ്റ് യൂനിറ്റുകളും ചൊവ്വാഴ്ച എത്തിച്ചു. കൂത്തുപറമ്പ്, പാനൂര്‍, ഇരിട്ടി, പേരാവൂര്‍ ബ്ലോക്കുകള്‍, ജില്ലയിലെ തെരഞ്ഞെടുപ്പ് നടക്കുന്ന എട്ട് നഗരസഭകള്‍, കണ്ണൂര്‍ കോര്പറേഷന് എന്നിവിടങ്ങളിലേക്കുള്ള 1345 കണ്ട്രോള് യൂനിറ്റുകളും 2771 ബാലറ്റ് യൂനിറ്റുകളും ബുധനാഴ്ച സ്ട്രോങ് റൂമുകളിലെത്തിക്കും.
ഡിസംബര്‍ 10, 11 തീയതികളില്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് സ്ഥാനാര്‍ഥികളുടെയും ഏജൻറുമാരുടെയും സാന്നിധ്യത്തില്‍ വോട്ടു യന്ത്രങ്ങളിൽ കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തിയ ശേഷം 13നാണ് ഉദ്യോഗസ്ഥര്‍ക്ക് ഇവ വിതരണം ചെയ്യുക. വോട്ടു യന്ത്രങ്ങള്‍ സൂക്ഷിച്ച പുഴാതി കമ്യൂണിറ്റി ഹാള്‍ സന്ദര്‍ശിച്ച ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ ടി.വി. സുഭാഷ് ഒരുക്കം വിലയിരുത്തി. തെരഞ്ഞെടുപ്പ് സാമഗ്രികളുടെയും വോട്ടു യന്ത്രങ്ങളുടെയും വിതരണ ചുമതലയുള്ള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ജെ. അരുണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
തെരഞ്ഞെടുപ്പിെൻറ പരസ്യ പ്രചാരണം ഡിസംബര്‍ 12ന് വൈകീട്ട് ആറിന് അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പരസ്യ പ്രചാരണത്തിെൻറ ഭാഗമായുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് കലക്ടര്‍ അറിയിച്ചു. പ്രചാരണത്തിെൻറ ഭാഗമായി റോഡ് ഷോക്കും വാഹനറാലിക്കും പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ നിർദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
ഹരിത സ്ഥാനാര്‍ഥികള്‍ക്ക് പുരസ്കാരം
ഹരിതചട്ടം പാലിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാനാർഥികള്‍ക്ക് ശുചിത്വമിഷന് പുരസ്കാരം നല്‍കും. പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് പ്രചാരണ വസ്തുക്കള്‍ ഒരുക്കല്‍, തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കല്‍ എന്നിവയാണ് പുരസ്കാരത്തിനായി പരിഗണിക്കുക.
ഹരിത പെരുമാറ്റച്ചട്ടം പരിപൂര്‍ണമായി പാലിച്ചു തികച്ചും പ്രകൃതി സൗഹാര്‍ദ വസ്തുക്കള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയ സ്ഥാനാർഥികള്‍ക്ക് പുരസ്കാരത്തിനായി അപേക്ഷിക്കാം. പേപ്പര്‍, കോട്ടണ്‍ തുണി, കയര്‍, ചണം, മുള, വനമ്പ് തുടങ്ങിയവയില്‍ പ്രചാരണ മാധ്യമങ്ങള്‍ തയാറാക്കിയവര്ക്കാണ് മുന്‍ഗണന. സ്ഥാനാര്‍ഥികള്‍ കൈക്കൊണ്ട കോവിഡ് സുരക്ഷ മുന്‍കരുതലും പുരസ്കാരത്തിന് പരിഗണിക്കും. നിരോധിത ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒരു കാരണവശാലും ഉപയോഗിച്ചിരിക്കാന്‍ പാടില്ല.
സ്ഥാനാർഥികള്‍ നേരിട്ടോ അല്ലെങ്കില്‍ അവരെ ശിപാര്‍ശ ചെയ്തുകൊണ്ട് ക്ലബുകള്‍ക്കോ സംഘടനകള്‍ക്കോ പൊതുജനങ്ങള്‍ക്കോ പുരസ്കാരത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ വിശദ വിവരങ്ങളുടെ ഡോക്യുമെേൻറഷന്‍ സഹിതം sbmkannur@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ഡിസംബര്‍ 16ന് അഞ്ചിന് മുമ്പ് അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.