വിവാഹ ചട്ടം നടപ്പാക്കാനൊരുങ്ങി ക​ണ്ണൂ​ർ ജില്ല പഞ്ചായത്ത്

ക​ണ്ണൂ​ർ: ഓ​രോ വ്യ​ക്തി​യു​ടെ​യും ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന ച​ട​ങ്ങാ​ണ്​ വി​വാ​ഹം. അ​ത്ത​രം ച​ട​ങ്ങി​ൽ ​ബോം​ബെ​റി​യു​ന്ന​തു​വ​രെ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ 'ആ​ഘോ​ഷ​മാ​വാം; അ​തി​രു ക​ട​ക്ക​രു​ത് -ന​ന്മ​യി​ലൂ​ടെ നാ​ടി​നെ കാ​ക്കാം' കാ​മ്പ​യി​നു​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​വ​ന്ന​തോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലും മ​റ്റും അ​നി​യ​ന്ത്രി​ത​മാ​യ രീ​തി​യി​ൽ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. വി​വാ​ഹ​ങ്ങ​ളി​ലും ആ​ഘോ​ഷ വേ​ള​ക​ളി​ലും അ​തി​രു​ക​ട​ക്കു​ന്ന രീ​തി​യി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​വാ​ഹ ച​ട്ടം ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് പൗ​ര​പ്ര​മു​ഖ​രെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളെ​യും യു​വ​ജ​ന, മ​ഹി​ള സം​ഘ​ട​ന നേ​താ​ക്ക​ളെ​യും വാ​യ​ന​ശാ​ല, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ​യും പ​​ങ്കെ​ടു​പ്പി​ച്ച് ജാ​ഗ്ര​ത സ​ഭ​ക​ൾ സം​ഘ​ടി​പ്പി​ക്കും. തു​ട​ർ​ന്ന് വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ 10 പേ​ർ അം​ഗ​ങ്ങ​ളാ​യ നി​രീ​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്തി​ക്കും.

ആ​ഘോ​ഷ വേ​ള​ക​ളി​ൽ ഗ്യാ​ങ്ങു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി ഉ​പ​യോ​ഗം വ​ർ​ധി​ച്ചു​വ​രു​ന്നു​ണ്ട്. മ​ദ്യം കൂ​ടാ​തെ ന്യൂ​ജ​ന​റേ​ഷ​ൻ ല​ഹ​രി ഉ​പ​യോ​ഗം കു​ട്ടി​ക​ളി​ലും യു​വാ​ക്ക​ളി​ലും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ക്കാ​രെ പ്രാ​ദേ​ശി​ക​മാ​യി നി​രീ​ക്ഷി​ച്ച് നി​യ​മ സം​വി​ധാ​ന​ത്തി​ന്റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രും.

ആ​ഘോ​ഷ വീ​ടു​ക​ളി​ലെ പ​ര​സ്യ മ​ദ്യ​പാ​ന​ത്തി​നും മ​ദ്യ​വി​ത​ര​ണ​ത്തി​നു​മെ​തി​രെ കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ്ത്രീ​ക​ളെ സ​ജ്ജ​രാ​ക്കു​മെ​ന്നും വി​വാ​ഹ വീ​ടു​ക​ളി​ൽ മൈ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പൊ​ലീ​സി​ന്റെ അ​നു​മ​തി വാ​ങ്ങേ​ണ്ടി​വ​രു​മെ​ന്നും പ്ര​സി​ഡ​ന്റ് അ​റി​യി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന കാ​മ്പ​യി​ന്റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച മാ​ങ്ങാ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. ബി​നോ​യ് കു​ര്യ​ൻ, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. കെ.​കെ. ര​ത്ന​കു​മാ​രി, അം​ഗം സി.​പി. ഷി​ജു, സെ​ക്ര​ട്ട​റി വി. ​ച​ന്ദ്ര​ൻ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് കോ​ർ​പ​റേ​ഷ​നും

വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളു​ടെ മ​റ​വി​ൽ ന​ട​ക്കു​ന്ന ആ​ഭാ​സ​ങ്ങ​ൾ​ക്കെ​തി​രെ​യും വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​യെും പൊ​തു​ജ​ന പി​ന്തു​ണ​യോ​ടെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റി​യ​റി​ങ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഓ​രോ ഡി​വി​ഷ​ൻ ത​ല​ത്തി​ലും കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വി​ഭാ​ഗം ആ​ൾ​ക്കാ​രെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു നി​രീ​ക്ഷ​ണ സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, യു​വ​ജ​ന -മ​ഹി​ള സം​ഘ​ട​ന​ക​ൾ, റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, പൊ​ലീ​സ് -റ​വ​ന്യൂ അ​ധി​കൃ​ത​ർ, മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന്​ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ ഹാ​ളി​ൽ വി​ളി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. രാ​ജേ​ഷ്, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, പി. ​ഷ​മീ​മ, അ​ഡ്വ. പി. ​ഇ​ന്ദി​ര, മു​സ്​​ലി​ഹ് മ​ഠ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Kannur District Panchayat ready to implement marriage guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.