ക​ണ്ണൂ​ർ ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം രാ​ജ്മോ​ഹ​ന​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി നി​ർ​വ​ഹി​ക്കു​ന്നു

ആഘോഷ രാവുകളുമായി കണ്ണൂർ ദസറക്ക്‌ തുടക്കം

കണ്ണൂർ: നഗരത്തിന് ഒമ്പതുദിനത്തെ ആഘോഷങ്ങളുടെ രാവുകൾ സമ്മാനിച്ച് കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് തുടക്കമായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ എം. മുകുന്ദൻ മുഖ്യാതിഥിയായി. മേയർ ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, സിനിമതാരം വിനീത് കുമാർ, ഡെപ്യൂട്ടി മേയർ കെ. ഷബീന, റഷീദ് കവ്വായി, അബ്ദുൽകരീം ചേലേരി, വെള്ളോറ രാജൻ, എൻ. ഹരിദാസ്, സുമ ബാലകൃഷ്ണൻ, ഇ.പി. ലത, സി. സീനത്ത്, സുരേഷ് ബാബു എളയാവൂർ, എൻ. സുകന്യ, കെ.എൻ. ജയരാജ്‌, എ.വി. അജയകുമാർ, സിജി ഉലഹന്നാൻ, കെ.സി. രാജൻ, വി. ജ്യോതിലക്ഷ്മി, കെ. സജീവൻ സംസാരിച്ചു.

കൗൺസിലർമാരും ജീവനക്കാരും അവതരിപ്പിച്ച സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്. ധ്വനി അജിത്ത് അവതരിപ്പിച്ച ഭരതനാട്യം കാഞ്ഞങ്ങാട് ദേവഗീതം ചാരിറ്റബിൾ ട്രസ്റ്റ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവയും നടന്നു.

ദസറയിൽ ഇന്ന്

വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം, തുടർന്ന് ധ്വനിരാജ്, ദ്യുതിരാജ് എന്നിവർ അവതരിപ്പിക്കുന്ന ഭരതനാട്യം, മാതൃവേദി കീഴ്പ്പള്ളി അവതരിപ്പിക്കുന്ന മാർഗംകളി. തുടർന്ന് സിനി ആർട്ടിസ്റ്റ് സിറാജ് പയ്യോളി ഷോ, പാടിയും പറഞ്ഞും -റാസയും ബീഗവും അവതരിപ്പിക്കുന്ന ഗസൽ

Tags:    
News Summary - Kannur Dussehra begins with festive nights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.