മുന്നാട്:കണ്ണൂർ സർവകലാശാലാ കലോത്സവത്തിന് വർണാഭമായ തുടക്കം. ബുധൻ മുതൽ ഞായർ വരെ മുന്നാട് പീപ്ൾസ് സഹകരണ ആർട്സ് ആൻഡ് സയൻസ് കോളജിലാണ് കലയുടെ ആരവം. കാസർകോട്, കണ്ണൂർ ജില്ലയിലേയും വയനാട് ജില്ലയിലെ പകുതിഭാഗത്തെയും 105 കോളജിൽനിന്നുള്ള കലാപ്രതിഭകളാണ് മാറ്റുരക്കാൻ മുന്നാട് എത്തുന്നത്. 141 ഇനങ്ങളിൽ ആകെ 6646 പ്രതിഭകൾ മത്സരിക്കും.
ബുധനാഴ്ച സ്റ്റേജിതര മത്സരങ്ങൾക്കാണ് തുടക്കമായത്. കവിതാപാലാനം, പ്രസംഗം, ക്വിസ്, പൂക്കളം, മെഹന്ദി ഡിസൈൻ ഉൾപ്പെടെയുള്ള മത്സരങ്ങളാണ് നടന്നത്. ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗവ. ബ്രണ്ണൻ കോളജാണ് മുന്നിൽ.
36 പോയന്റാണ് ഗവ. ബ്രണ്ണൻ കോളജിന്. ധർമടം-36, ഗവ. കോളജ്, കാസർകോട്-26, പയ്യന്നൂർ കോളജ്, പയ്യന്നൂർ-18, ശ്രീനാരായണ കോളജ്-12, മാങ്ങാട്ടുപറമ്പ കാമ്പസ്, മാങ്ങാട്ടുപറമ്പ-10, നിർമലഗിരി കോളജ്, കൂത്തുപറമ്പ്-10, കേയീ സാഹിബ് ട്രെയിനിങ് കോളജ്-8, ഡോൺ ബോസ്കോ കോളജ്, അങ്ങാടിക്കടവ്-8, ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ-8, ഡിപ്പാർട്മെന്റ് ഓഫ് ടീച്ചർ എജുക്കേഷൻ, മാനന്തവാടി-8.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.