മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാല അത്ലറ്റിക് മീറ്റിൽ പുരുഷ- വനിത വിഭാഗങ്ങളിൽ നിലവിലുള്ള ചാമ്പ്യന്മാർ കിരീടം നിലനിർത്തി. പുരുഷ വിഭാഗത്തിൽ മാങ്ങാട്ടുപറമ്പ് സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ തുടർച്ചയായ നാലാം വർഷം ചാമ്പ്യൻഷിപ് നേടിയപ്പോൾ വനിത വിഭാഗത്തിൽ തലശ്ശേരി ബ്രണ്ണൻ കോളജ് തുടർച്ചയായ മൂന്നാം വർഷമാണ് കിരീടത്തിൽ മുത്തമിടുന്നത്. സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ 60 പോയൻറും ബ്രണ്ണൻ 92 പോയൻറുമാണ് നേടിയത്.
പുരുഷ വിഭാഗത്തിൽ 43 പോയൻറ് നേടി കണ്ണൂർ എസ്.എൻ കോളജ് രണ്ടാം സ്ഥാനവും പീപ്ൾസ് മുന്നാട് 22 പോയൻറുമായി മൂന്നാം സ്ഥാനത്തുമെത്തി. വനിത വിഭാഗത്തിൽ 32.25 പോയൻറ് നേടി സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ രണ്ടാം സ്ഥാനവും 20.25 പോയേൻറാടെ കണ്ണൂർ കൃഷ്ണമേനോൻ വനിത കോളജ് മൂന്നാം സ്ഥാനവും നേടി. രണ്ട് ദിവസമായി മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാല സിന്തറ്റിക് ട്രാക്കിൽ നടന്ന മേള ചൊവ്വാഴ്ച വൈകീട്ട് സമാപിച്ചു. സമാപന പരിപാടിയിൽ കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ടി.ടി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ട്രോഫികളും സമ്മാനങ്ങളും സിൻഡിക്കറ്റ് മെംബർ എം.സി. രാജീവ് വിതരണം ചെയ്തു.
മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാല അത്ലറ്റിക് മീറ്റിൽ 20 കിലോമീറ്റര്‍ നടത്തത്തില്‍ പുതിയ മീറ്റ് റെക്കോഡ് നേടി കണ്ണൂർ എസ്.എൻ കോളജിലെ മുഹമ്മദ് അഫ്ഷാൻ. കാസർകോട് ഗവ. കോളജിലെ ശരത്ത് ലാലിെൻറ റെക്കോഡാണ് തകർത്തത്. ഒരു മണിക്കൂർ 42 മിനിറ്റ് 32 സെക്കൻഡിലാണ് അഫ്ഷാൻ മത്സരം പൂർത്തിയാക്കിയത്. കണ്ണൂരിൽ നടന്ന സ്റ്റേറ്റ് മീറ്റിൽ സ്വർണമെഡലും ദേശീയ മീറ്റിൽ രണ്ടുതവണ സ്വർണവും ഒരുതവണ വെള്ളിയും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാല അത്ലറ്റിക് മീറ്റിൽ പുരുഷ വിഭാഗത്തിൽ സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷനിലെ സി.പി. അഭിമന്യുവും വനിത വിഭാഗത്തിൽ തലശ്ശേരി ബ്രണ്ണൻ കോളജിലെ ഡെൽന ഫിലിപ്പും മികച്ച താരങ്ങളായി.
അഭിമന്യു 1500 മീറ്റർ ഓട്ടത്തിലും 800 മീറ്ററിലും സ്വർണം നേടി. വെള്ളി നേടിയ പുരുഷവിഭാഗം റിലേ ടീമിലും അംഗമായിരുന്നു. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സി.പി. ദിനേശെൻറയും കെ.പി. പൊന്നിഷയുടെയും മകനാണ്. സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷനിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്.
ഡെൽന ഫിലിപ്പ് 100 മീറ്റർ ഹർഡിൽസിലും 400 മീറർ ഹർഡിൽസിലും സ്വർണം നേടി. സ്വർണം നേടിയ വനിത റിലേ ടീമിലും അംഗമായി. കഴിഞ്ഞ വർഷവും ഇതേ ഇനങ്ങളിൽ സ്വർണം നേടിയിരുന്നു. കാസർകോട് കടുമേനി സ്വദേശിനിയാണ്. ഇ.ജെ. ഫിലിപ്പിെൻറയും ബീന ഫിലിപ്പിെൻറയും മകളാണ്. ബ്രണ്ണൻ കോളജിലെ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് ബിരുദ വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.