മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാല അത്ലറ്റിക് മീറ്റിെൻറ ആദ്യദിവസത്തെ മത്സരങ്ങൾ സമാപിച്ചപ്പോൾ വനിത വിഭാഗത്തിൽ തലശ്ശേരി ബ്രണ്ണനും പുരുഷ വിഭാഗത്തിൽ സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷനും മുന്നിൽ. 18 ഇനങ്ങളാണ് ആദ്യ ദിവസം പൂർത്തിയായത്.
വനിത വിഭാഗത്തിൽ ബ്രണ്ണൻ കോളജ് 41ഉം കണ്ണൂർ ഗവ. വനിത കോളജ് 11ഉം സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ എട്ടു പോയൻറും നേടി. പുരുഷ വിഭാഗത്തിൽ സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ 22 പോയൻറ് നേടിയപ്പോൾ തലശ്ശേരി ബ്രണ്ണൻ 17 പോയൻറുമായി തൊട്ടുപിന്നിലുണ്ട്. 11 പോയൻറുമായി പീപ്ൾസ് മുന്നാടും കണ്ണൂർ എസ്.എൻ കോളജും മൂന്നാം സ്ഥാനത്തുണ്ട്.
മത്സര ഫലം (ഒന്ന്,രണ്ട് സ്ഥാനക്രമത്തിൽ)
പുരുഷവിഭാഗം
1500 മീറ്റർ: സി.പി. അഭിമന്യു (സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ), കെ.ആർ. സുജിത്ത് (പീപ്ൾസ് മുന്നാട്).
10,000 മീറ്റർ നടത്തം: കെ.എസ്. വിഷ്ണു പ്രസാദ് (പീപ്ൾസ് മുന്നാട്), നിധിൻ നായിക് (സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ).
110 മീ.ഹർഡിൽസ്: ഇ.പി. ഹബീബ് റഹ്മാൻ (പയ്യന്നൂർ കോളജ്), പി.ആർ. ശ്രീരാജ് (പീപ്ൾസ് മുന്നാട്)
ലോങ് ജംപ്: വി. രാഹുൽ (സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ), ഫെബി തോമസ് (സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ).
ഷോട്ട്പുട്ട്: കെ.സി. സിദ്ധാർഥ് (കാഞ്ഞങ്ങാട് നെഹ്റു കോളജ്), സി.ബി. വിമൽ (തലശ്ശേരി ബ്രണ്ണൻ )
ജാവലിൻ ത്രോ: നിബിൻ ജോൺ (തലശ്ശേരി ബ്രണ്ണൻ), കെ.എസ്. വിഷ്ണു (സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ)
വനിത വിഭാഗം
100 മീറ്റർ: അനു ജോസഫ് (തലശ്ശേരി ബ്രണ്ണൻ), ജറീന ജോൺ (തലശ്ശേരി ബ്രണ്ണൻ).
400 മീ: ജിൽന ജോഷി (തലശ്ശേരി ബ്രണ്ണൻ), പി.എസ്. അഭിരാമി (സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ)
1500 മീ: സ്റ്റെല്ല മേരി (കണ്ണൂർ വനിത കോളജ്), എം.എസ്. കാവ്യ (സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ)
10,000 മീറ്റർ നടത്തം: പി. സ്നേഹ (കേയി സാഹിബ്), വിഷ്ണുപ്രിയ (മാടായി കോളജ്).
100 മീ ഹർഡിൽസ്: ഡെൽന ഫിലിപ്പ് (തലശ്ശേരി ബ്രണ്ണൻ), എം. അഫീഫ (സർ സയ്യിദ്, തളിപ്പറമ്പ്)
ഹൈജമ്പ്: എം.കെ. അക്ഷര (തലശ്ശേരി ബ്രണ്ണൻ), നന്ദന പ്രദീപ് (കണ്ണൂർ വനിത കോളജ്)
ഡിസ്കസ് ത്രോ: സി.പി. തൗഫീറ (കാഞ്ഞങ്ങാട് നെഹ്റു കോളജ്), പി.എ. റെൻജു (തലശ്ശേരി ബ്രണ്ണൻ)
ഹാമർ ത്രോ: പി.എ. റെൻജു ( തലശ്ശേരി ബ്രണ്ണൻ), എ. അശ്വതി (കണ്ണൂർ ഗവ. വനിത കോളജ്)
മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാല അത്ലറ്റിക് മീറ്റ് പുരുഷ വിഭാഗത്തിൽ 400 മീറ്റർ ഓട്ടത്തിൽ ലക്ഷദ്വീപ് നിവാസി മുഹമ്മദ് അബ്ദുൽ ജവാദിന് സ്വർണം. ആന്ത്രോത്ത് ദ്വീപിലെ മുഹമ്മദ് ബാഹറിെൻറയും കമറുന്നീസാബിയുടെയും മകനാണ്. കഴിഞ്ഞ വർഷം സർവകലാശാല ഡെക്കാത്ലണിൽ സ്വർണം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.