കണ്ണൂർ: സുഗമമായ രീതിയിൽ പരീക്ഷാനടത്തിപ്പ് തുടരുന്നതിനായി 12.74 കോടി രൂപ സർവകലാശാല ബജറ്റിൽ വകയിരുത്തി. ഓൺലൈൻ ക്വെസ്റ്റ്യൻ ബാങ്കിങ് സംവിധാനം ആരംഭിക്കുന്നതിനും തുക വകയിരുത്തി. 34 അധ്യാപക തസ്തികകളിലേക്ക് പുതിയ നിയമനം നടത്തുന്നത് വഴി 5.10 കോടി രൂപയുടെ അധിക ചെലവും പ്രതീക്ഷിക്കുന്നു. പദ്ധതിയിനത്തിൽ സർക്കാരിൽനിന്നും 25.20 കോടിയും പദ്ധതിയേതരയിനത്തിൽ 60 കോടിയും ആഭ്യന്തര വരുമാനം 53.44 കോടിയും പ്രതീക്ഷിക്കുന്നു. പദ്ധതിയേതരയിനത്തിൽ 125.67 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.
കായിക വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ, കോച്ചിങ് ക്യാമ്പുകൾ, കാഷ് അവാർഡുകൾ, മത്സരങ്ങൾ എന്നിവക്കായി 98 ലക്ഷം രൂപ നീക്കിവെച്ചു. സർവകലാശാല യൂനിയൻ പ്രവർത്തനങ്ങൾക്ക് 25 ലക്ഷവും അന്തർസർവകലാശാല കലോത്സവത്തിന് 15 ലക്ഷം രൂപയും വകയിരുത്തി. പഠനവകുപ്പുകളിലെ ഗവേഷണ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 2.85 കോടി അനുവദിച്ചു.
റിസർച്ച് സ്കോളർഷിപ്പിനായി 75 ലക്ഷം വകയിരുത്തി. 2021-22 സാമ്പത്തിക വർഷത്തിൽ സയൻസ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതിന് അഞ്ച് ലക്ഷം അനുവദിച്ചു. മാങ്ങാട്ടുപറമ്പ് കാമ്പസിലെ മതിൽ നിർമാണത്തിനും ഗ്രൗണ്ട് നവീകരണത്തിനുമായി 55 ലക്ഷം രൂപ അനുവദിച്ചു. മാനന്തവാടി കാമ്പസിലെ അക്കാദമിക് ബ്ലോക്ക്, പാലയാട് കാമ്പസിലെ ലൈഫ് സയൻസ് ബ്ലോക്ക്, പയ്യന്നൂർ, ധർമശാല കാമ്പസുകളിലെ വനിത ഹോസ്റ്റലുകൾ എന്നിവയുടെ നിർമാണം പൂർത്തിയാക്കുന്നതിന് യഥാക്രമം 85 ലക്ഷം, 2.7 കോടി, രണ്ട് കോടി, 50 ലക്ഷം രൂപ വീതം അനുവദിച്ചു.
തലശ്ശേരി കാമ്പസിലെ ലൈബ്രറി കെട്ടിടം, വനിത ഹോസ്റ്റൽ എന്നിവയുടെ നിർമാണ പൂർത്തീകരണത്തിന് യഥാക്രമം 75, 50 ലക്ഷം വീതം അനുവദിച്ചു. കാമ്പസുകളുടെ വികസന പ്രവർത്തനങ്ങൾക്കും നവീകരണത്തിനുമായി രണ്ടു കോടി വകയിരുത്തി.
കണ്ണൂർ: സർക്കാർ അനുവദിച്ച പുതുതലമുറ കോഴ്സുകളുടെ ക്ലാസുകൾ ജനുവരി 15ന് ആരംഭിക്കും. യു.ജി.സിയുടേത് ഉൾെപ്പടെ വിവിധ സ്കോളർഷിപ്പുകൾ വിദ്യാർഥികൾക്ക് ലഭ്യമാകുന്നതിനായി പൊസിഷൻ സർട്ടിഫിക്കറ്റിനു പകരം റാങ്ക് സർട്ടിഫിക്കറ്റുകൾ നൽകാനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. സർവകലാശാലയുടെ 2020-'21 വർഷെത്ത ബജറ്റിന് സിൻഡിക്കേറ്റ് അംഗീകാരം നൽകി.
ഇൻറഗ്രേറ്റഡ് കോഴ്സിനുള്ള പ്രൊവിഷനൽ അഫിലിയേഷൻ, രജിസ്ട്രേഷൻ ഫീസുകൾ പുതുക്കിനിശ്ചയിച്ചു. ജനുവരി ആദ്യവാരം നാല്, ആറ് സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കും. കോളജ്തല അക്കാദമിക് മോണിറ്ററിങ് കമ്മിറ്റികൾ ആവശ്യമായ ക്രമീകരണങ്ങൾ നടത്തണം. മൂന്ന്, അഞ്ച് സെമസ്റ്റർ ക്ലാസുകൾ റിവിഷൻ ചെയ്ത് നൽകണം.
സർവകലാശാലയിൽ ജനുവരിയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിക്കും. ബി.ടെക് വിദ്യാർഥികൾക്ക് ഇേൻറണൽ പരീക്ഷ ഇംപ്രൂവ്മെൻറിന് ഒരവസരം കൂടി നൽകാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.