കണ്ണൂർ സർകലാശാല കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്

കണ്ണൂർ: കണ്ണൂർ സർവകലാശാലക്ക് കീഴിലെ കോളജുകളിൽ നടന്ന യൂനിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം അവകാശപ്പെട്ട് എസ്.എഫ്.ഐയും കെ.എസ്.യുവും എം.എസ്.എഫും.

സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടന്ന 69 കോളജുകളിൽ 53 കോളജുകളിലും വൻ ഭൂരിപക്ഷത്തോടെ ജയിച്ചുവെന്ന് എസ്.എഫ്.ഐ അവകാശപ്പെട്ടു.കണ്ണൂർ ജില്ലയിൽ 44 കോളജുകളിൽ 35ഉം കാസർകോട്‌ ജില്ലയിൽ 20ൽ 14ഉം വയനാട്‌ അഞ്ചിൽ നാലും എസ്‌.എഫ്‌.ഐ നേടി. ജില്ലയിലെ പ്രധാന കാമ്പസുകളിൽ ഉജ്ജ്വല വിജയം നേടിയെന്ന് കെ.എസ്.യുവും കൂടുതല്‍ യു.യു.സിമാരെ ജയിപ്പിക്കാന്‍ കഴിഞ്ഞതായി എം.എസ്.എഫും അവകാശപ്പെട്ടു.

Tags:    
News Summary - Kannur university College Union Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.