കണ്ണൂർ: സർവകലാശാലയിലെ വിദേശ വിദ്യാർഥികളുടെ ഫീസ് സ്വദേശി വിദ്യാർഥികളുടേതിന് സമാനമായി ഏകീകരിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസിെൻറ നിർദേശ പ്രകാരമാണ് ഫീസ് ഏകീകരണത്തിന് തീരുമാനമായത്. ഉത്തരക്കടലാസ് വഴിയിൽ കളഞ്ഞുപോയ സംഭവത്തിൽ മയ്യിൽ ഐ.ടി.എം കോളജിലെ അസി. പ്രഫസർ എം.സി. രാജേഷിനെ രണ്ട് വർഷത്തേക്ക് പരീക്ഷ ചുമതലകളിൽനിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചു. തോട്ടട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ ബി.എസ്സി കോഴ്സ് തുടങ്ങാൻ തീരുമാനിച്ചു. 25 സീറ്റുകളാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്.
ഇത്തവണ പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ ഹാജർ നിലവാരം (അറ്റൻഡൻസ് പ്രോഗ്രസ് സർട്ടിഫിക്കറ്റ്) കോവിഡ് പശ്ചാത്തലത്തിൽ പരിഗണിക്കേണ്ടതില്ലെന്ന പരീക്ഷ മോണിറ്ററിങ് കമ്മിറ്റിയുടെ നിർദേശം അംഗീകരിച്ചു.
എയ്ഡഡ് കോളജുകളിൽ നിലവിൽ നടന്നുവരുന്ന അൺ എയ്ഡഡ് കോഴ്സുകൾ സമയബന്ധിതമായി പുനഃക്രമീകരിക്കാനും പുതിയ അൺഎയ്ഡഡ് കോഴ്സുകൾ അനുവദിക്കേണ്ടതില്ലെന്നുമുള്ള സെനറ്റ് പ്രമേയം അംഗീകരിച്ച് സർക്കാറിന് ശിപാർശ ചെയ്യാൻ തീരുമാനിച്ചു.
പാലയാട് ഡോ. ജാനകിയമ്മാൾ കാമ്പസിലെ ബിസിനസ് ഇൻക്യുബേഷൻ സെൻറിെൻറ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിെൻറ ഭാഗമായി കുടുംബശ്രീ, ആശ വർക്കർമാർ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കും. സർവകലാശാലയിലെ എല്ലാ കാമ്പസുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ തയാറാക്കാൻ സിൻഡിക്കേറ്റ് സ്റ്റാൻഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ഗവേഷണ പ്രബന്ധങ്ങളുടെ മൂല്യനിർണയത്തിനും മറ്റും നൽകുന്ന പ്രതിഫലത്തുക വർധിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.