കണ്ണൂർ യൂനിവേഴ്സിറ്റി വെബ്സൈറ്റ് പണിമുടക്കി. പ്രവേശനം ലഭിക്കാതെ വിദ്യാർത്ഥികൾ മടങ്ങി

കുമ്പള: കണ്ണൂർ യൂനിവേഴ്സിറ്റിയുടെ വെബ് സൈറ്റ് പണിമുടക്കികിയതിനെത്തുടർന്ന് കോളജുകളിൽ വിവിധ ബിരുദ പ്രവേശനത്തിന് എത്തിയ നിരവധി വിദ്യാർത്ഥികൾ പ്രവേശനം കിട്ടാതെ മടങ്ങി.        ബുധനാഴ്ച 3.30 മണിയോടെയാണ് വെബ് സൈറ്റ് പണിമുടക്കിയത്. രക്ഷിതാക്കളോടെപ്പം എത്തി രാവിലെ മുതൽ തങ്ങളുടെ ഊഴവും കാത്തിരുന്ന വിദ്യാർത്ഥികൾക്കാണ് മടങ്ങേണ്ടി വന്നത്.

അര മണിക്കൂർ സമയം കൊണ്ട് ശരിയാകുമെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് അഞ്ചു മണി വരെ വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരുന്നു. കാസറഗോഡ് ഗവ. കോളജിൽ പ്രവേശനത്തിന് എത്തിയ വിദ്യാർത്ഥികളെ അവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം വ്യാഴാഴ്ച രാവിലെ എത്തണമെന്ന് നിർദ്ദേശിച്ച് അഞ്ചു മണിയോടെ തിരിച്ചയച്ചു.

Tags:    
News Summary - Kannur University website problem. The students returned without being admitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.