കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് വിജില്‍ മോഹനെതിരെ പടയൊരുക്കവുമായി സുധാകരൻ വിഭാഗം. ജില്ല പ്രസിഡന്റ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്നും ഇതിന് സംസ്ഥാന പ്രസിഡന്റ് കൂട്ടുനില്‍ക്കുന്നുവെന്നും ആരോപിച്ച് ഭാരവാഹികൾ രാജി സമർപ്പിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വിഭാഗത്തിലെ 62 നേതാക്കളാണ് രാജി സമര്‍പ്പിച്ചത്. ഒരു സംസ്ഥാന ഭാരവാഹി, 11 ജില്ല ഭാരവാഹികള്‍, എട്ട് ബ്ലോക്ക് പ്രസിഡന്റുമാര്‍, 42 മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചത്. താഴെത്തട്ടിൽ ശക്തമായ സ്വാധീനമുണ്ടായിരുന്നുവെങ്കിലും ജില്ല കമ്മിറ്റി എ ഗ്രൂപ് പിടിച്ചെടുത്തിരുന്നു.
ജില്ല പ്രസിഡന്റ് വിജിൻ മോഹൻ ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്നാണ് സുധാകരൻ വിഭാഗത്തിന്റെ ആരോപണം. ജില്ല കമ്മിറ്റി യോഗങ്ങളിലും വാട്സ്ആപ് ഗ്രൂപ്പുകളിലും ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടാറുണ്ടായിരുന്നു.
എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവാൻ വിജിൻ മോഹനന് കഴിയുന്നില്ലെന്നും എ ഗ്രൂപ്പിന് മാത്രം പ്രാധാന്യം നൽകി പ്രവർത്തിക്കുന്നുവെന്നും ആരോപിച്ചാണ് ഭാരവാഹികൾ കൂട്ടത്തോടെ രാജിക്കത്ത് സമർപ്പിച്ചിരിക്കുന്നത്. അതേസമയം, രാജി വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ജില്ല പ്രസിഡന്റ് വിജിൻ മോഹൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.