ചൊക്ലി: കരൾരോഗം ബാധിച്ച കരിയാട് പള്ളിക്കുനി സേട്ടുമുക്കിന് സമീപത്തെ താഴെകാട്ടിൽ ടി.കെ. യൂസഫിന്റെ ചികിത്സക്കായി ചൊക്ലിയിലെ ഓട്ടോതൊഴിലാളികൾ നടത്തിയ കാരുണ്യ യാത്രയിൽ 1,27, 500 രൂപ സമാഹരിച്ചു. താഴെ ചൊക്ലി സ്റ്റാൻഡ് കേന്ദ്രീകരിച്ച് വർഷങ്ങളായി തൊഴിലെടുക്കുന്ന യൂസഫിന്റെ ചികിത്സക്കായി രൂപവത്കരിച്ച കമ്മിറ്റിയെ സഹായിക്കുന്നതിനാണ് 132 ഓട്ടോ തൊഴിലാളികൾ തിങ്കളാഴ്ച കാരുണ്യയാത്ര നടത്തിയത്.
ഓട്ടോ തൊഴിലാളിയായ യൂസഫ് ഇപ്പോൾ പോണ്ടിച്ചേരി ജിപ്മെർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദഗ്ധ ചികിത്സക്കാവശ്യമായ തുക കണ്ടെത്താൻ കുടുംബത്തിന് കഴിയാതെ വന്നപ്പോഴാണ് നാട്ടുകാരുടെ സഹായം തേടിയത്.
പാനൂർ നഗരസഭ കൗൺസിലർ ശോഭന കുന്നുള്ളതിൽ ചെയർമാനായും കോടൂർ ബാലൻ കൺവീനറായും സി.പി. സുനീജ് ട്രഷററുമായി ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്ക് പെരിങ്ങത്തൂർ ബ്രാഞ്ചിൽ ടി.കെ. യൂസഫ് ചികിത്സാസഹായ കമ്മിറ്റിയുടെ പേരിൽ അക്കൗണ്ടും തുറന്നു. അക്കൗണ്ട് നമ്പർ: 40428101065800. ഐ.എഫ്.എസ്.സി: KLGB0040428. ഫോൺ: 9048704843.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.