ഇരിട്ടി: അപകട മേഖലയായി മാറിയ കീഴൂർകുന്നിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പട്ടാന്നൂർ മുട്ടന്നൂർ സ്വദേശി ചാളക്കണ്ടി കെ.കെ. വിശാൽകുമാർ (21 ) ആണ് മരിച്ചത്. ഇരിട്ടി - മട്ടന്നൂർ റോഡിൽ കീഴൂർ കുന്ന് ഇറക്കത്തിൽ ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ആയിരുന്നു അപകടം.
ഇരിട്ടിയിൽ നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇരിട്ടിയിലേക്കു വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നാട്ടുകാർ വിശാലിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
മർച്ചന്റ് നേവിയിൽ ജോലി ലഭിച്ച വിശാൽകുമാർ അടുത്തമാസം ജോലിയിൽ പ്രവേശിക്കാനിരിക്കയായിരുന്നു. ഇതിനിടയിൽ ജെസിബി പരിശീലനത്തിന്റെ ഭാഗമായി പായം കരിയാലിൽ എത്തി തിരിച്ചുപോകുന്നതിനിടെയാണ് അപകടം. ക്രഷറിൽ ഡ്രൈവറായ വിനോദ് കുമാറിന്റെയും സിന്ധുവിന്റെയും മകനാണ്. സഹോദരൻ: അഭിഷേക്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.