ആറളം വനാതിർത്തിയിലെ ആന മതിൽ നിർമാണം

ആനമതിൽ നിർമാണം ഇഴയുന്നു;‘ആന’കേന്ദ്രമായി ആറളം

കേ​ള​കം: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യു​ടെ​യും ആ​റ​ളം കാ​ർ​ഷി​ക ഫാ​മി​ന്റെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം അ​തി​ർ​ത്തി​യി​ൽ നി​ർ​മി​ക്കു​ന്ന ആ​ന​മ​തി​ലി​ന്റെ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞ് നീ​ങ്ങു​മ്പോ​ൾ ഡ​സ​ൻ ക​ണ​ക്കി​ന് കാ​ട്ടാ​ന​ക​ൾ മേ​ഖ​ല​യി​ൽ മ​തി​ച്ച് മേ​യു​ക​യാ​ണ്. കൂ​ടു​ത​ൽ കാ​ട്ടാ​ന​ക​ൾ ആ​റ​ള​ത്തെ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലേ​ക്കും കാ​ർ​ഷി​ക ഫാ​മി​ലേ​ക്കും എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ ആ​ന മ​തി​ൽ നി​ർ​മാ​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​കേ​ണ്ട​താ​ണ് നി​ല​വി​ലെ അ​വ​സ്ഥ.

മാ​ർ​ച്ച് 31ന​കം ആ​റ​ള​ത്തെ ആ​ന മ​തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട നി​ർ​മാ​ണ വി​ഭാ​ഗ​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​ന് വേ​ഗ​ത​യി​ല്ലെ​ന്ന് മേ​ഖ​ല​യി​ലെ പു​ന​ര​ധി​വാ​സ കു​ടും​ബ​ങ്ങ​ളും നാ​ട്ടു​കാ​രും പ​റ​യു​ന്നു. ഒ​ന്ന​ര ദ​ശ​ക​മാ​യി കാ​ട്ടാ​ന​ശ​ല്യം മൂ​ലം പൊ​റു​തി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ് നി​ര​വ​ധി പ്ര​തി​ബ​ന്ധ​ങ്ങ​ളെ മ​റി​ക​ട​ന്ന് വ​നാ​തി​ർ​ത്തി​യി​ൽ ആ​ന മ​തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. മ​തി​ൽ സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ക​ല​ക്ട​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​കു​പ്പ് മേ​ധാ​വി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി മേ​ൽ​നോ​ട്ട സ​മി​തി​യും രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു.

എ​ന്നി​ട്ടും 10 കി​ലോ​മീ​റ്റ​റി​ലേ​റെ വ​രു​ന്ന മ​തി​ൽ നി​ർ​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് എ​സ്‍സി-​എ​സ്ടി ക​മീ​ഷ​ണ​ർ ശേ​ഖ​ർ മി​നി​യോ​ട​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഫാ​മി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് മ​തി​ൽ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കി മാ​ർ​ച്ച് 31ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. നാ​ല് കി​ലോ​മീ​റ്റ​ർ മ​തി​ലി​ന്റെ നി​ർ​മാ​ണം ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ തീ​രേ​ണ്ട​താ​യി​രു​ന്നെ​ങ്കി​ലും ര​ണ്ട് കി​ലോ മീ​റ്റ​ർ മാ​ത്ര​മാ​ണ് ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യ​ത്. ഇ​ത്ര​യും ഭാ​ഗം ഒ​ക്ടോ​ബ​ർ പ​കു​തി​യോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നും ശേ​ഷി​ക്കു​ന്ന ഏ​ഴ് കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നു​മാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ, ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ന്ന​തി​നാ​ൽ ആ​ന മ​തി​ൽ എ​ന്ന് പൂ​ർ​ത്തി​യാ​കു​മെ​ന്ന​തും ക​ണ്ട​റി​യ​ണ​മെ​ന്ന​താ​ണ് നി​ല​വി​ലെ അ​വ​സ്ഥ.

ഏഴു വ​ർ​ഷ​ത്തെ ന​ഷ്ട‌ം 85 കോ​ടി

വ​ന്യ ജീ​വി​ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​യി മാ​റി​യ ആ​റ​ളം ഫാ​മി​ങ് കോ​ർ​പ​റേ​ഷ​ന്റെ കൃ​ഷി ഭൂ​മി​യി​ൽ ക​ഴി​ഞ്ഞ 7 വ​ർ​ഷ​ത്തെ ന​ഷ്ട‌ം 85 കോ​ടി​യി​ല​ധി​കം രൂ​പ. തെ​ങ്ങ്, ക​വു​ങ്ങ്, കു​രു​മു​ള​ക്, ക​ശു​മാ​വ്, കൊ​ക്കോ, തു​ട​ങ്ങി​യ ഫാ​മി​ൽ കൃ​ഷി ചെ​യ്‌​ത എ​ല്ലാ ത്ത​രം വി​ള​ക​ളും വ​ന്യ മൃ​ഗ​ങ്ങ​ളു ടെ ​ആ​ക്ര​മ​ണ​ത്തി​ൽ ന​ശി​ച്ചു.

ചി​ല ബ്ലോ​ക്കു​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ഒ​ന്നു​പോ​ലും അ​വ​ശേ​ഷി​ക്കാ​തെ സ്‌​ഥ​ലം ത​രി​ശാ​യി മാ​റി. കാ​ട്ടാ​ന​ക​ളു​ടെ ബാ​ഹു​ല്യം കാ​ര​ണം​വീ​ണ്ടും അ​വി​ടെ കൃ​ഷി​യി​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്‌​ഥി​തി​യാ​ണു​ള്ള​ത്. ആ​ന, മു​ള്ള​ൻ പ​ന്നി, കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, മാ​ൻ, മ​യി​ൽ, തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​ൽ മു​ന്നി​ൽ. ഈ ​കാ​ല​യ​ള​വി​ൽ പു​തി​യ കൃ​ഷി​ക​ൾ ഇ​റ​ക്കാ​ൻ പ​റ്റാ​ത്ത​തി​ന്റെ ന​ഷ്ടം വേ​റെ​യും ഉ​ണ്ട്.

2017 ജൂ​ൺ മു​ത​ൽ ഡി​സം​ബ​ർ മാ​സം വ​രെ 7,42,1150, 2018 ജ​നു വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ 2,95,3000, 2019 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ 15,93,83,950, 2020 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ 18,59,54,050, 2021 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ 19,32,40,275, 2022 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ 3,04,77850, 2023 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ 21,52,21,100, 2024 ജ​നു​വ​രി മു​ത​ൽ മേ​യ് മാ​സം വ​രെ 6,33,73,650 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കി​യി​ട്ടു​ള്ള​ത്. ആ​കെ 85,80,25025 രൂ​പ യാ​ണ് ന​ഷ്ടം ക​ണ​ക്കാ​ക്കി​യ​ത്.

Tags:    
News Summary - Construction of elephant wall drags on; Aralam becomes 'elephant' center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.