കണ്ണൂർ: ഇനി മതിലുകള്‍ പറയും സ്വാതന്ത്ര്യസമര പോരാട്ട കഥകൾ. കണ്ണൂര്‍ സബ് ജയിലിെൻറ മതിലുകളില്‍ ചിത്രങ്ങളിലൂടെ ജീവന് നല്‍കുകയാണ് കേരള ലളിതകല അക്കാദമി. സ്വാതന്ത്ര്യത്തിെൻറ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കേരള ലളിതകല അക്കാദമി സ്വാതന്ത്ര്യസമര സ്മൃതി ചുമര്‍ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചത്.
ഉത്തര മലബാറിെൻറ സ്വാതന്ത്ര്യസമര ചരിത്രത്താളുകളില്‍ മായാതെ കിടക്കുന്ന ഓര്മച്ചിത്രങ്ങളെ അക്രിലിക് ചായക്കൂട്ടുകള്‍കൊണ്ട് പുനരാവിഷ്കരിക്കുകയാണ് ഒരുകൂട്ടം കലാകാരന്മാര്. കരിവെള്ളൂർ കര്‍ഷകസമരം, എ.കെ.ജിയുടെ നേതൃത്വത്തില്‍ നടന്ന പട്ടിണി ജാഥ, കെ. കേളപ്പെൻറ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യഗ്രഹ യാത്ര, പയ്യന്നൂരിലെ നാലാം രാഷ്ട്രീയ സമ്മേളനം, പഴശ്ശി പോരാട്ടങ്ങള്‍ തുടങ്ങിയ സമരസ്മൃതി ചിത്രങ്ങള്‍ക്കൊപ്പം മഹാത്മാഗാന്ധിക്ക് തെൻറ ആഭരണങ്ങള്‍ ഊരിനല്‍കിയ കൗമുദി ടീച്ചറും ജീവന് തുടിക്കുന്ന ചിത്രങ്ങളായി ഈ ചുമരുകളിലുണ്ട്. ചുമര്‍ചിത്രങ്ങള്‍ മന്ത്രി എം.വി. ഗോവിന്ദന് നാടിന് സമര്‍പ്പിച്ചു. രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ലളിതകല അക്കാദമി വൈസ് ചെയര്മാന് എബി എന്‍. ജോസഫിെൻറ നേതൃത്വത്തിലാണ് തദ്ദേശീയരായ പത്ത് ചിത്രകാരന്മാര് ചുമർചിത്ര രചന ക്യാമ്പിെൻറ ഭാഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.