കൊട്ടിയൂർ: പാൽച്ചുരം വഴി സർവിസ് നടത്തുന്ന ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നിർത്തി. കോവിഡ് കാലം മുതൽ നിർത്തിയ ബസുകളുടെ സർവീസ് ഇനിയും പുനരാരംഭിക്കാത്തതും ദീർഘദൂര യാത്രക്കാർക്ക് തിരിച്ചടിയായി. ഇതോടെ മാനന്തവാടി ഡിപ്പോയിൽ നിന്നും പാൽച്ചുരം വഴി സർവിസ് നടത്തുന്ന ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ പലതും സർവിസ് നിർത്തിയത് യാത്രക്കാർക്ക് ദുരിതമാവുകയാണ്. കോവിഡിന് മുമ്പ് മാനന്തവാടിയിൽ നിന്നും വൈകിട്ട് 7.45ന് സർവിസ് നടത്തിയിരുന്ന കോട്ടയം ബസ് നിർത്തലാക്കിയിട്ട് വർഷങ്ങളായി. ഈ ബസ് സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
അമ്പായത്തോട് നിന്ന് വൈകീട്ട് 4.45ന് പുറപ്പെടുന്ന പാല ബസ് നിർത്തിയിട്ട് 15 ദിവസത്തോളമായി. നിരവധി യാത്രക്കാർക്ക് ഉപകാരപ്പെടുന്നതും ലാഭകരമായ സർവിസായിരുന്നു ഇത്. മാനന്തവാടി-പയ്യന്നൂർ, മാനന്തവാടി-കാസർകോട്, ഇരിട്ടി-ശാന്തിഗിരി-മാനന്തവാടി തുടങ്ങിയ സർവിസുകളാണ് നിലവിൽ നിർത്തിയതിൽപ്പെടുന്നത്. ഇതിൽ കാസർകോടെക്കുള്ള സർവിസ് നിർത്തിയിട്ട് രണ്ടു ദിവസമായിട്ടുള്ളവെങ്കിലും നിർത്തിയ കാരണങ്ങളൊന്നും വ്യക്തമല്ല. മലയോരത്തെ നിരവധിയാളുകൾ ആശ്രയിക്കുന്ന ദീർഘദൂര സർവിസുകൾ നിർത്തിയത് യാത്രക്കാർക്ക് കനത്ത തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.