കണ്ണൂർ: കോവിഡിൽ പ്രതിസന്ധിയിലായ ഖാദി മേഖല തിരിച്ചുവരവിനൊരുങ്ങുന്നു. ഖാദി ബോർഡിെൻറ അംഗീകാരത്തോടെ ഗ്രാമങ്ങൾ തോറും വ്യവസായ യൂനിറ്റുകൾ തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഒരു വില്ലേജിൽ ഒരു വ്യവസായമെങ്കിലും തുടങ്ങുന്നതിനുള്ള സഹായം ബോർഡ് ലഭ്യമാക്കും. സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കും. എസ്.ഇ.ജി.പി പദ്ധതി പ്രകാരം അടങ്കൽ തുകയുടെ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി ഖാദി ബോർഡ് നൽകും.
കണ്ണൂരിലെ ഖാദി മേഖലയെ സഹായിക്കാന്‍ നേരത്തെ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ഖാദിക്ക് കണ്ണൂരിെൻറ കൈത്താങ്ങ്' പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബാങ്ക്-പൊതുമേഖല ജീവനക്കാര്‍, സർവകലാശാല ജീവനക്കാര്‍, സഹകരണ ജീവനക്കാര്‍, തദ്ദേശസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ ലക്ഷക്കണക്കിന് രൂപയുടെ കൂപ്പണുകളാണ് വിതരണം ചെയ്തത്.
ഓണത്തിന് പരമാവധി ഖാദി, കൈത്തറി വസ്ത്രങ്ങളും ഉൽപന്നങ്ങളും വാങ്ങുകയും കുടുംബക്കാര്‍ക്കും മറ്റു പ്രിയപ്പെട്ടവര്‍ക്കും വാങ്ങി നല്‍കുകയും ചെയ്യണമെന്ന സന്ദേശം വേറിട്ടതായിരുന്നു. കണ്ണൂർ കെ.ജി.എസ് വഴി ഈ വർഷം 1.35 കോടിയുടെ വിൽപന നടന്നു. കഴിഞ്ഞ വർഷം 1.13 കോടിയായിരുന്നു. 85 ലക്ഷം രൂപയുടെ ഓണം വിൽപനയും നടന്നു. നൂൽനൂൽപിൽ സോളാർ ഊർജം ഉപയോഗിച്ച് കായികാധ്വാനം കുറക്കാമെന്ന സർക്കാർ നിർദേശം ആശ്വാസത്തോടെയാണ് തൊഴിലാളികൾ കാണുന്നത്. ഇതിനായുള്ള പൈലറ്റ് പ്രോജക്ട് പാലക്കാട്ട് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
പരമ്പരാഗത വ്യവസായങ്ങളില്‍ കൂടുതൽ തൊഴിലവസരവും വരുമാനവും തന്നിരുന്ന കൈത്തറി മേഖലയെ തകർച്ചയുടെ വക്കിൽനിന്ന് കരകയറ്റാനുള്ള കൂടുതൽ പദ്ധതികളും ആവശ്യമാണ്. തറിയുടെ നാടായി അറിയപ്പെടുന്ന കണ്ണൂരിലെ നെയ്ത്തുതെരുവുകളെല്ലാം ഒരുകാലത്ത് സജീവമായിരുന്നെങ്കിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഇപ്പോൾ ഈ തൊഴിലെടുക്കുന്നത്. രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ പണിയെടുത്താലും 300-400 രൂപ മാത്രമാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.