കൂത്തുപറമ്പ്: കൂത്തുപറമ്പ്-കൊട്ടിയൂർ റൂട്ടിലെ മാനന്തേരിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ 25 ഓളം പേർക്ക് പരിക്കേറ്റു. രാവിലെ 10ഓടെ പാകിസ്താൻ പീടികയിലായിരുന്നു ആദ്യ അപകടം. കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. വടക്കാഞ്ചേരിയിൽനിന്ന് കൊട്ടിയൂരിലേക്ക് പോയ ബസ് ആണ് അപകടത്തിൽപെട്ടത്. സാരമായി പരിക്കേറ്റ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണന്തറയിൽ ഉച്ചക്ക് ശേഷം മൂന്നിനാണ് രണ്ടാമത്തെ അപകടം.
കെ.എസ്.ആർ.ടി.സി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 23 പേർക്കാണ് പരിക്കേറ്റത്. കെ.എസ്.ആർ.ടി.സി ഡ്രൈവർ പേരാവൂർ സ്വദേശി ഹരികുമാർ, യാത്രക്കാരി ആതിര എന്നിവർ ഉൾപ്പെടെ ഏതാനും പേരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും ഏതാനും പേർ ചികിത്സയിലുണ്ട്. മാനന്തവാടിയിൽനിന്ന് കണ്ണൂരിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസാണ് മണ്ണന്തറയിൽ അപകടത്തിൽപെട്ടത്. കൊട്ടിയൂർ ഉത്സവം ആരംഭിച്ചതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകളാണ് ഇതുവഴി സർവിസ് നടത്തുന്നത്. ചാറ്റൽമഴയിൽ ബസിന്റെ നിയന്ത്രണംവിട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. കണ്ണവം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.