കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിലെത്തുന്നവർക്ക് കണ്ണിന് കുളിർമയായി വർണചിത്രങ്ങൾ ഒരുങ്ങി. ബസ്സ്റ്റാൻഡിലെ കൂറ്റൻ ചുവരിലാണ് അതിമനോഹരമായ ആർട്ട് ഗാലറി ഒരുക്കിയിട്ടുള്ളത്.
ടൗൺ സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി പൊലീസും നഗരസഭയും ചേർന്നാണ് നയനമനോഹര കാഴ്ചയൊരുക്കിയത്. 220 അടി നീളത്തിലും 24 അടി ഉയരത്തിലുമാണ് ആരുടെയും കണ്ണുടക്കുന്ന തരത്തിലുള്ള വിസ്മയക്കാഴ്ചയുള്ളത്.
തെയ്യം, കഥകളി, കൈത്തറി, സംഗീത ഉപകരണങ്ങൾ, കളരി, മോഹിനിയാട്ടം, മുസ്ലിം, ക്രിസ്ത്യൻ പള്ളികൾ എന്നിവയെല്ലാമാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
മുച്ചിലോട്ട് ഭഗവതിയുടെ ചിത്രത്തിന് സമീപത്തായി മുസ്ലിം, ക്രിസ്ത്യൻ പള്ളിയും വരച്ചിട്ടുണ്ട്. ഇത് മതമൈത്രി വിളിച്ചോതുന്നു. കൂടാതെ തനത് ആയോധന കലയായ കളരിയും കേരളത്തിലെ കലാരൂപമായ മോഹിനിയാട്ടവും കൈത്തറിയും സംഗീത ഉപകരണങ്ങളായ തബലയും വീണയുമെല്ലാം അതിമനോഹരമായാണ് ചിത്രകാരൻ ഷൈജു കെ. മാലൂർ വരച്ചിട്ടുള്ളത്.
കൂടാതെ ബസ്സ്റ്റാൻഡ് ഇരിപ്പിടത്തിനു സമീപം ചെടികൾെവച്ച് മനോഹരമാക്കാനും പദ്ധതിയുണ്ട്. ഷൈജുവിന് സഹായത്തിനായി മലയാള കലാനിലയം പ്രവർത്തകരും ഒപ്പമുണ്ട്. ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും.
ചിത്രത്തിെൻറ സംരക്ഷണം ടൗണിലെ ഓട്ടോ തൊഴിലാളികൾക്കും വ്യാപാരികൾക്കുമാണ്. കൂത്തുപറമ്പ് ടൗണിെൻറ മുഖച്ഛായ തന്നെ മാറ്റുന്ന തരത്തിലുള്ളതാണ് ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.