കൂത്തുപറമ്പ്: മെരുവമ്പായി പള്ളിയിൽനിന്നും ചെമ്പുപാത്രങ്ങൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. വേങ്ങാട് സ്വദേശികളായ വലിയപറമ്പത്ത് വീട്ടിൽ മഞ്ചുനാഥ് (22), കോട്ടായതൊടിയിൽ പി.വി. നിധിൻ (30) എന്നിവരെയാണ് കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് മെരുവമ്പായി പള്ളിയിൽനിന്നും 50,000ത്തോളം രൂപയുടെ ചെമ്പുപാത്രങ്ങൾ മോഷ്ടിക്കാൻ ശ്രമമുണ്ടായത്. ബൈക്കിലെത്തിയ പ്രതികൾ പള്ളിയോടനുബന്ധിച്ച ഭക്ഷണശാലയിൽ നിന്നും പാത്രങ്ങൾ മോഷ്ടിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു.
ശബ്ദംകേട്ട് പള്ളിക്കകത്ത് ഉണ്ടായിരുന്നവർ എത്തിയതിനാൽ പ്രതികൾ പാത്രങ്ങൾ ഉപേക്ഷിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ബൈക്ക് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. തമിഴ്നാട് സ്വദേശിയായ മഞ്ചുനാഥ് അടുത്തകാലത്താണ് വേങ്ങാട് സ്വീഡ് ഫാമിനുസമീപം താമസം തുടങ്ങിയത്.
പോക്സോ, അക്രമം, പിടിച്ചുപറി, ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികയാണെന്ന് പൊലീസ് പറഞ്ഞു. അഡീഷനൽ എസ്.ഐ പ്രശോഭ് അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരും മറ്റ് മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.