നിർത്തിയിട്ട കാറുകളിൽ മറ്റൊരു കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്

കൂ​ത്തു​പ​റ​മ്പ്: മാ​ന​ന്തേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട കാ​റു​ക​ളി​ൽ മ​റ്റൊ​രു കാ​റി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ കൂ​ത്തു​പ​റ​മ്പ്- നി​ടു​ം​പൊ​യി​ൽ റോ​ഡി​ൽ മാ​ന​ന്തേ​രി സ​ത്ര​ത്തി​ന​ടു​ത്താ​ണ് അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട മ​റ്റ് ര​ണ്ട് കാ​റു​ക​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ല​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും കൂ​ത്തു​പ​റ​മ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

മാ​ന​ന്തേ​രി​യി​ൽ കോ​വി​ഡ് ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​ ന​ട​ക്കു​ന്ന കേ​ന്ദ്ര​ത്തി​ന് മു​ന്നി​ലാ​യാ​ണ് അ​പ​ക​ടം. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

അ​പ​ക​ട​ത്തി​നി​ട​യാ​യ മൂ​ന്ന് കാ​റു​ക​ളും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്. ക​ണ്ണ​വം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Tags:    
News Summary - car's collide two injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.