കൂത്തുപറമ്പ്: മാങ്ങാട്ടിടം അയ്യപ്പൻതോട് കോൺഗ്രസ് ഓഫിസിനുനേരെ ആക്രമണം. പ്രിയദർശിനി സാംസ്കാരികകേന്ദ്രത്തിനു നേരെയാണ് ആക്രമണം നടന്നത്.
കെട്ടിടത്തിെൻറ വാതിൽ തകർത്ത് അകത്തുകയറിയ അക്രമികൾ ടി.വി, ഫർണിച്ചറുകൾ എന്നിവ ഉൾപ്പെടെ നശിപ്പിച്ചു. പുറത്ത് സ്ഥാപിച്ച കൊടിമരവും നശിപ്പിച്ചിട്ടുണ്ട്.
ശനിയാഴ്ച അർധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നേരേത്തയും നിരവധി തവണ ഇതേ ഒാഫിസിനുനേരെ ആക്രമണം നടന്നിരുന്നു.
ആക്രമണത്തിനു പിന്നിൽ സി.പി.എം പ്രവർത്തരാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉൾപ്പെടെയുള്ള നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.