കൂത്തുപറമ്പ്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. കൂത്തുപറമ്പിനടുത്ത മെരുവമ്പായി സ്വദേശിയും ഡ്രൈവറുമായ കെ.പി. അഭിഷേകാണ് (26) ഉദാരമതികളുടെ കനിവിനായി കാത്തിരിക്കുന്നത്. മെയ് 12ന് പുലർച്ചെ കൂത്തുപറമ്പ്- മട്ടന്നൂർ കെ.എസ്.ടി.പി റോഡിലെ മെരുവമ്പായിലാണ് വാഹന അപകടം ഉണ്ടായത്.
അഭിഷേക് ഓടിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ അഭിഷേകിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനോടകം ചിലവേറിയ രണ്ട് വലിയ ശസ്ത്രക്രിയകൾ നടന്നുകഴിഞ്ഞു. അബോധാവസ്ഥയിൽ കഴിയുന്ന അഭിഷേകിന് ഇനിയും വിദഗ്ധ ചികിത്സകൾ ആവശ്യമാണ്.
അതിനായി വൻതുക വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് പിതാവ് മരണപ്പെട്ടതിനാൽ നിർധന കുടുംബത്തിന്റെ ഏക ആശ്രയം അഭിഷേക് ആയിരുന്നു. അതിനാൽ ഭീമമായ തുക ഈ കുടുംബത്തിന് താങ്ങാൻ കഴിയുന്നതല്ല.
ഈ സാഹചര്യത്തിൽ നാട്ടുകാരും സുഹൃത്തുക്കളും സന്നദ്ധ പ്രവർത്തകരും ചേർന്ന് ചികിത്സ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ്. മൂന്നാം വാർഡ് അംഗം നൗഫൽ ചെയർമാനായും, റിജു കൺവീനറായും, ഒ. ഗംഗാധരൻ വൈസ് ചെയർമാനായും ചികിത്സസഹായ കമ്മിറ്റി പ്രവർത്തിച്ചുവരികയാണ്.
പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല തുടങ്ങിയവരാണ് രക്ഷാധികാരികൾ. ഫെഡറൽ ബാങ്ക് മട്ടന്നൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 99980110327876. ഐ.എഫ്.എസ്.സി കോഡ് FDRL0001634. ഗൂഗ്ൾ പേ 8111924239.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.