കൂത്തുപറമ്പ്: അനധികൃതമായി സർവിസ് നടത്തുന്ന മത്സ്യവണ്ടികൾക്കെതിരെ കൂത്തുപറമ്പ് പൊലീസ് നടപടി ശക്തമാക്കി. എട്ട് വാഹനങ്ങൾ പിടിച്ചെടുത്തു. കൂത്തുപറമ്പ് നഗരസഭയിലും, കോട്ടയം, മാങ്ങാട്ടിടം, വേങ്ങാട് പഞ്ചായത്തുകളിലും നടത്തിയ പരിശോധനയിലാണ് എട്ട് മത്സ്യവണ്ടികൾ പിടികൂടിയത്. ഗുഡ്സ്ഓട്ടോകളും ബൈക്കുകളുമാണ് പിടികൂടിയവയിലേറെയും.
കൂത്തുപറമ്പ് മേഖലയിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിലാണ് ശക്തമായ പൊലീസ് നടപടി. ഈ ഭാഗത്ത് വാഹനങ്ങളിൽ പച്ചക്കറികൾ, പഴവർഗങ്ങൾ, മത്സ്യം എന്നിവ വിൽപന നടത്തുന്നതിന് പഞ്ചായത്ത് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് ലംഘിച്ച് വിൽപന നടത്തിയ വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് കൂത്തുപറമ്പ് എസ്.ഐ പി. ബിജു പറഞ്ഞു.
ട്രോളിങ് നിരോധനത്തിനുശേഷം കേരളത്തിെൻറ തീരദേശത്ത് മത്സ്യബന്ധനം പൂർണതോതിൽ ആരംഭിച്ചിട്ടില്ല. ഇതിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യമാണ് വിൽപനക്കാർ വ്യാപകമായി എത്തിക്കുന്നത്. പൊലീസ് പിടിച്ചെടുത്ത മത്സ്യത്തിൽ മാസങ്ങളോളം പഴക്കമുള്ളവയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.