കൂത്തുപറമ്പ്: നിർമലഗിരിക്കടുത്ത മൂന്നാംപീടികയിൽ ഗുണ്ടസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴുപേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയാണ് സംഭവം. ബോംബെറിഞ്ഞ് ഭീതി പരത്തിയശേഷം വടിവാൾ, കമ്പിപ്പാര, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങളുമായി സംഘാംഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. പരിക്കേറ്റ ഏഴുപേർ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. സുനിൽകുമാർ, ശർമിഷ്, അഫ്സർ, സജിത്ത്, സജിൽ തുടങ്ങിയവരാണ് ചികിത്സയിലുള്ളത്. ഇതിൽ മൂന്നുപേർക്ക് വെട്ടേറ്റിട്ടുണ്ടെന്നാണ് സൂചന. പരിക്കേറ്റവരിൽ ഒരാളുടെ മുൻവശത്തെ മുഴുവൻ പല്ലുകളും കൊഴിഞ്ഞ നിലയിലാണുള്ളത്. മറ്റുള്ളവരുടെ എല്ല് പൊട്ടിയതോടൊപ്പം സംഘാംഗങ്ങളിൽ ഒരാളുടെ മൂക്കിെൻറ പാലം തകർന്നിട്ടുമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടേരി സ്വദേശികളായ നവാസ് മൻസിലിൽ പി.കെ. അർഷാദ്, ശ്രീനിലയത്തിൽ എം.വി. ശ്രീരാജ് എന്നിവരെ കൂത്തുപറമ്പ് എസ്.ഐ പി. ബിജു അറസ്റ്റ് ചെയ്തു. ആക്രമികൾ ഉപയോഗിച്ച ആയുധങ്ങൾ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇരുമ്പുവടി, ബോംബിെൻറ അവശിഷ്ടങ്ങൾ, വടിവാൾ എന്നിവയാണ് കണ്ടെത്തിയത്. അക്രമസംഭവത്തിൽ ഇരുവിഭാഗത്തിലും പെട്ട ഇരുപതോളം പേർക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.