കൂത്തുപറമ്പ്: ഐ.സി.ഡി.എസ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെത്തിയ മുള്ളൻപന്നി ഏറെനേരം പരിഭ്രാന്തി പരത്തി. ഒടുവിൽ വനം റെസ്ക്യൂ സംഘം എത്തിയാണ് മണിക്കൂറുകൾക്ക് ശേഷം മുള്ളൻപന്നിയെ പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കൂത്തുപറമ്പ് ടൗണിലെ ബ്ലോക്ക് ഓഫിസിനോട് ചേർന്ന കെട്ടിടത്തിൽ മുള്ളൻപന്നിയെ കണ്ടെത്തിയത്. ഏണി റൂമിൽ ഉണ്ടായിരുന്ന മുള്ളൻപന്നി പടവുകൾ കയറി ഐ.സി.ഡി.എസ് ഓഫിസ് പ്രവർത്തിക്കുന്ന ഭാഗത്ത് എത്തുകയായിരുന്നു. ശൗചാലയത്തിനുള്ളിലാണ് പിന്നീട് മുള്ളൻപന്നി സ്ഥാനം പിടിച്ചത്. ഇതോടെ ജീവനക്കാരിൽ പലരും പരിഭ്രാന്തിയിലായി.
കൊട്ടിയൂർ വൈൽഡ് ലൈൻ ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനം റെസ്ക്യൂ ടീം അംഗം ഷംസീറിന്റെ നേതൃത്വത്തിൽ കൂടുമായി എത്തിയതോടെയാണ് ജീവനക്കാർക്ക് ആശ്വാസമായത്. ഏറെ ശ്രമത്തിനു ശേഷമാണ് മുള്ളൻപന്നിയെ കൂട്ടിലാക്കാനായത്. പിന്നീട് കണ്ണവം വനത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.