കൂത്തുപറമ്പ്: അഞ്ചരക്കണ്ടി പുഴയിലെ മമ്പറം -പാറപ്രം എന്നിവിടങ്ങളിൽ നിർമിക്കുന്ന ബോട്ടുജെട്ടികളുടെ പ്രവൃത്തി അന്തിമഘട്ടത്തിൽ. മലബാർ റിവർ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് അഞ്ചരക്കണ്ടി പുഴയിൽ നാല് ബോട്ടുജെട്ടികൾ നിർമിക്കുന്നത്. മമ്പറം, പാറപ്രം, ചിറക്കുനി, ചേരിക്കൽ എന്നിവിടങ്ങളിലായാണ് ബോട്ട് ടെർമിനലുകളുടെ നിർമാണം.
10 കോടിയോളം രൂപ ചെലവിലാണ് മലബാറിന്റെ മുഖച്ഛായ മാറാൻ ഉതകുന്ന പദ്ധതി നടപ്പാക്കുന്നത്. എല്ലാതരത്തിലുമുള്ള ബോട്ടുകൾക്കും അഞ്ചരക്കണ്ടി പുഴയിലൂടെ സഞ്ചരിക്കാമെന്നതാണ് സവിശേഷത. ഇതിനുതകുന്ന തരത്തിലാണ് ജെട്ടികൾ ക്രമീകരിച്ചിട്ടുള്ളത്. മാർച്ച് 31നകം പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. പദ്ധതി യാഥാർഥ്യമാകുന്നതോടെ മലബാറിലെ ടൂറിസം മേഖല വൻ കുതിപ്പിനായിരിക്കും സാക്ഷ്യംവഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.