കൂത്തുപറമ്പ്: ഹെൽമറ്റും മാസ്ക്കും ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചതിന് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ കോടതി ഉത്തരവ്. മുതിയങ്ങയിലെ മുഹമ്മദ് ഫയാസിെൻറ ഡ്രൈവിങ് ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനാണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
4000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഏപ്രിൽ 27നാണ് മുതിയങ്ങയിലെ മുഹമ്മദ് ഫയാസിനെ ഹെൽമറ്റും മാസ്ക്കും ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചതിന് കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്. കൂത്തുപറമ്പ് ബസ്സ്റ്റാൻഡിനു സമീപം വാഹന പരിശോധനക്കിടെയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.
തുടർന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോഴാണ് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.
ഹെൽമറ്റ്, മാസ്ക് എന്നിവ ധരിക്കാതെയും രണ്ടുപേരെ പിന്നിലിരുത്തി ഇരുചക്ര വാഹനം ഓടിക്കുകയും ചെയ്തതിന് ചാണപ്പാറ സ്വദേശി സിനീഷിെൻറ ഡ്രൈവിങ് ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. സിനീഷിൽനിന്ന് 3200 രൂപ പിഴയീടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.