കൂത്തുപറമ്പ്: അഞ്ചരക്കണ്ടി പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനെ കണ്ടെത്താനായില്ല. പാളയത്തിനടുത്ത ബാവോട് സ്വദേശി ശരത്തിനെയാണ് (27) കാണാതായത്. ഫയർഫോഴ്സും പൊലീസും പുഴയിൽ തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സിെൻറ സ്കൂബ ടീമിെൻറ സഹായത്തോടെയാണ് തിരച്ചിൽ. കിലോമീറ്ററുകളോളം പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അഞ്ചരക്കണ്ടി പുഴയിലെ കുന്നിരിക്ക ഭാഗത്ത് യുവാവിനെ കാണാതായത്.
കൂട്ടുകാർക്കൊപ്പം മരം മുറിച്ചശേഷം പുഴ നീന്തിക്കടക്കാനുള്ള ശ്രമത്തിനിടയിൽ യുവാവ് ഒഴുക്കിൽപെടുകയായിരുന്നു. കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നുള്ള നീന്തൽ വിദഗ്ധർ അടക്കമുള്ള സംഘമാണ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിവരുന്നത്. അതോടൊപ്പം കൂത്തുപറമ്പ് പൊലീസും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് ശക്തമായ നീരൊഴുക്കാണ് പുഴയിലുള്ളത്. ഇതിനെ തുടർന്ന് തിരച്ചിൽ ദുർഘടമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.