കൂത്തുപറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസെടുത്തു. കഴിഞ്ഞദിവസം പ്ലസ് ടു വിദ്യാർഥിനി വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോൾ ഡോക്ടർക്ക് സംശയംതോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആറ് മാസം ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.
രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. രക്ഷിതാക്കൾ പുറത്തുപോയ സമയത്ത് യുവാവ് വീട്ടിലെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിദ്യാർഥിനി പൊലീസിൽ മൊഴിനൽകിയത്. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.