കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷം. പത്തോളം നായ്ക്കളാണ് സംഘങ്ങളായി റോഡുകൾ കൈയടക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ പരിസരം, സബ് ട്രഷറി പരിസരം ഉൾപ്പെടെ മേഖലകളാണ് തെരുവുനായ്ക്കൾ കൈയടക്കിയിട്ടുള്ളത്. വന്ധ്യംകരണത്തിന് നടപടികളില്ലാത്തതോടെ നായ്ക്കൾ പെറ്റുപെരുകി നാൾക്കുനാൾ എണ്ണം കൂടി വരുകയാണ്.
രാത്രി പല ഭാഗങ്ങളും പൂർണമായി നായ്ക്കൾ കീഴടക്കുന്ന സ്ഥിതിയാണ്. പലപ്പോഴും കാൽനടക്കാരെ കടിച്ച് പരിക്കേൽപിക്കുന്നതോടൊപ്പം വാഹനമോടിക്കുന്നവരുടെ കുറുകെ ചാടിവീണ് അപകടമുണ്ടാക്കുകയും ചെയ്യുന്നു. തെരുവുനായ് ശല്യവും പേവിഷബാധയും വെല്ലുവിളിയായി തുടരുമ്പോഴും ഇവയെ നിയന്ത്രിക്കാൻ കാര്യക്ഷമമായ സംവിധാനങ്ങളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.