കൂത്തുപറമ്പ്: മൂര്യാട് മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. ശനിയാഴ്ച വൈകീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന മൂര്യാട് മയിലിപറമ്പ് പടിഞ്ഞാറയിൽ ഷൈജുവിന്റെ രണ്ടു വയസ്സുകാരനായ റയാന് തെരുവുനായുടെ കടിയേറ്റു. കുട്ടി നിലത്തുവീണതോടെ മുഖത്ത് കടിക്കുകയായിരുന്നു. റയാന്റെ മുത്തച്ഛൻ പുരുഷോത്തമൻ കൃത്യസമയത്ത് കണ്ടതിനാലാണ് കുട്ടി നായിൽ നിന്ന് രക്ഷപ്പെടുത്താനായത്.
സമീപത്തെ താമസക്കാരായ ഷെർലി, ആറുവയസ്സുകാരി അൻവിത്ര, ജോലിക്ക് വന്നിരുന്ന സ്ത്രീ എന്നിവർക്കും കടിയേറ്റിരുന്നു. ഇതോടെ കുട്ടികൾ സ്കൂളിൽ പോവുന്നതുപോലും പ്രതിസന്ധിയായി. ഒഴിഞ്ഞ വീടുകളും മറ്റുമാണ് നായ്ക്കളുടെ വിഹാരകേന്ദ്രങ്ങൾ. അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.