കൂത്തുപറമ്പ്: അഞ്ചരക്കണ്ടി പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. ബാവോട് പലേരിമെട്ടയിലെ രജിഷ നിവാസിൽ ശരത്തിെൻറ (27) മൃതദേഹമാണ് ഇന്നലെ രാവിലെ ഓടക്കടവ് പാലത്തിനു സമീപത്തുനിന്ന് കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ശരത്തിനെ അഞ്ചരക്കണ്ടി പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായത്. പുഴയുടെ കരയിൽനിന്ന് മരം മുറിക്കുന്ന സംഘത്തിനൊപ്പം സഹായിയായി എത്തിയതായിരുന്നു ശരത്ത്.
കുന്നിരിക്കക്കടുത്തുെവച്ച് മറുകരയിൽ നീന്തുന്നതിനിടയിൽ ഒഴുക്കിൽപെടുകയായിരുന്നു. രണ്ടു ദിവസമായി ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പലേരിമെട്ടയിലെ സി.പി. രാജൻ-ശ്യാമള ദമ്പതികളുടെ മകനാണ്. ഭാര്യ: നിജില. രണ്ടു മാസം പ്രായമുള്ള ഒരു കുട്ടി ഉൾപ്പെടെ രണ്ടു മക്കളുണ്ട്. സഹോദരങ്ങൾ: രജിഷ, സംഗീത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.