കൂത്തുപറമ്പ്: വലിയ വെളിച്ചത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സാനിറ്റൈസർ നിർമാണ യൂനിറ്റിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ അനധികൃതമായി നിർമിച്ച 500 ലിറ്ററോളം സാനിറ്റൈസർ പിടിച്ചെടുത്തു. ലൈസൻസില്ലാതെ സാനിെറ്റെസർ ഉൽപാദിപ്പിച്ചതിന് ഫോർ ബയർ എന്ന സ്ഥാപനം ഡ്രഗ്സ് കൺട്രോൾ വിഭാഗം അടച്ചുപൂട്ടി.
കോവിഡിെൻറ മറവിൽ സാനിറ്റൈസർ, ഹാൻഡ് വാഷ് ഉൽപന്നങ്ങൾ അനധികൃതമായി നിർമിച്ചതിനെതിരെയാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം നടപടി സ്വീകരിച്ചത്. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ നിർമിക്കുന്നതിന് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരം ഡ്രഗ്സ് കൺട്രോൾ വകുപ്പ് നൽകുന്ന ഔഷധ നിർമാണ ലൈസൻസ് നിർബന്ധമാണ്.
എന്നാൽ, വലിയ വെളിച്ചത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഔഷധനിർമാണ ലൈസൻസോ കോസ്മെറ്റിക്സ് നിർമാണ ലൈസൻസോ ഉണ്ടായിരുന്നില്ല. കോഴിക്കോട് റീജനൽ ഡ്രഗ്സ് ഇൻസ്പെക്ടർ ഷാജി എം. വർഗീസ്, ഇൻസ്പെക്ടർമാരായ സി.വി. നൗഫൽ, യു. ശാന്തികൃഷ്ണ, വി.കെ. നീതു, കെ. ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.