കൂത്തുപറമ്പ്: കൊട്ടിയൂർ റേഞ്ച് വനപാലകസംഘം കൊയ്യാറ്റിൽ നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കാട്ടുപന്നിയിറച്ചി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചിറ്റാരിപ്പറമ്പ് കൊയ്യാറ്റിലെ നടുകണ്ടിയിൽ കെ. ഷിജു, ചാലിൽപറമ്പിൽ എൻ. ബൈജു എന്നിവരെയാണ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് കൊയ്യാറ്റിൽ ഭാഗത്തെ ആളൊഴിഞ്ഞപറമ്പിൽ നടത്തിയ പരിശോധനയിലാണ് പാചകംചെയ്യാൻ പാകത്തിലാക്കിയ ഇറച്ചി പിടികൂടിയത്. വാഹനമിടിച്ച് ചത്ത പന്നിയെ പാചകംചെയ്യാനായി കഷണങ്ങളാക്കുകയായിരുന്നു.
കൊട്ടിയൂർ റേഞ്ചിനു കീഴിലുള്ള തൊലമ്പ്ര സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ.സി. അനീഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ബി.എഫ്.ഒമാരായ ജിതിൻ, എം. സയന, സിജേഷ് എന്നിവരും വനപാലകസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.