ബംഗളൂരു: ഒാണക്കാലത്ത് ആരംഭിച്ച ബംഗളൂരുവിൽനിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള കേരള ആർ.ടി.സിയുടെ സ്പെഷൽ ബസ് സർവിസ് ഒക്ടോബർ 26 വരെ നീട്ടി. ഒാണക്കാലത്ത് ആരംഭിച്ച സ്പെഷൽ ബസ് സർവിസുകൾ കർണാടക ആർ.ടി.സി കഴിഞ്ഞ ദിവസം ഒക്ടോബർ 14 വരെ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഒാണക്കാലം കഴിഞ്ഞെങ്കിലും പ്രത്യേക സർവിസായി പരിഗണിച്ച് ബസ് സർവിസുകൾ തുടരാൻ കേരള ആർ.ടി.സിയും തീരുമാനിച്ചത്.
പ്രത്യേക സർവീസുകൾ നീട്ടിയതിന് പിന്നാലെ ഒക്ടോബർ 17 വരെയുള്ള റിസർവേഷനും കേരള ആർ.ടി.സി ആരംഭിച്ചിട്ടുണ്ട്. കോവിഡിന് മുമ്പുണ്ടായിരുന്നപോലെ ഒരു മാസം മുമ്പെയുള്ള റിസർവേഷനാണ് ഇരു ആർ.ടി.സികളും ആരംഭിച്ചിരിക്കുന്നത്. സ്ഥിരം ഷെഡ്യൂൾ സർവിസുകൾ തുടങ്ങാൻ കേരളത്തിെൻറ അനുമതി വൈകുന്നതിനെ തുടർന്നാണ് സ്പെഷൽ സർവിസ് ദീർഘനാളത്തേക്ക് തുടരാൻ കർണാടക തീരുമാനിച്ചത്.
സമാനമായ രീതിയിൽ കേരള ആർ.ടി.സിയും കൂടുതൽ ദിവസത്തേക്ക് സർവിസ് തുടരാൻ കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു. ഒക്േടാബറിലും സർവിസ് ദീർഘിപ്പിക്കാനുള്ള സാധ്യതയും ഇതോടെ വർധിച്ചു. ബസ് സർവിസുകൾ തുടരണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. എൻഡ് ടു എൻഡ് നിരക്കിലാണ് സ്പെഷൽ സർവിസുകൾ ഒാടുന്നതെങ്കിലും സ്ഥിരം സർവിസുപോലെ ദീർഘനാളത്തേക്ക് നീട്ടിയത് കേരളത്തിലേക്ക് പോകേണ്ടവർക്കും ബംഗളൂരുവിലേക്ക് മടങ്ങേണ്ടവർക്കും ഒരുപോലെ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.