കണ്ണൂർ: ആനവണ്ടി വിനോദയാത്രയിൽ ഒന്നാമതെത്തി കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ. ബജറ്റ് ടൂറിസം പദ്ധതിയിലൂടെ വിനോദയാത്ര നടത്തിയാണ് ആദ്യത്തെ 15 ഡിപ്പോകളില്‍ കണ്ണൂര്‍ ഒന്നാമതായി ഇടം പിടിച്ചത്. എല്ലാ മാസവും ശരാശരി 15 ലക്ഷത്തിന് മുകളിലാണ് പദ്ധതിയിലൂടെ കണ്ണൂര്‍ ഡിപ്പോക്ക് വരുമാനമായി ലഭിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ മാത്രം 18.5 ലക്ഷം രൂപയായിരുന്നു വരുമാനം. പദ്ധതിയുടെ ഭാഗമായി ഗവി, വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രയും വയനാട്, റാണിപുരം, പൈതല്‍മല എന്നിവിടങ്ങളിലേക്കുള്ള ഏകദിന യാത്രയുമാണ് പ്രധാനമായും ചെയ്തുവരുന്നത്. ജനുവരി മാസത്തില്‍ 75 ശതമാനത്തോളം ബുക്കിങ്ങുകളും പൂര്‍ത്തിയായി. വാഗമണ്‍-മൂന്നാറിലേക്കുള്ള വിനോദയാത്ര 19ന് രാത്രി ഏഴിന് പുറപ്പെട്ട് 22ന് രാവിലെ ആറിന് തരിച്ചെത്തും. 26ന് നടത്തുന്ന യാത്രയില്‍ മൂന്നാര്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി 29ന് തിരിച്ചെത്തും. ബുക്കിങ്ങിനായി 9496131288, 8089463675 എന്നീ നമ്പറുകളില്‍ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.