കണ്ണൂർ: അഴീക്കല്‍-കണ്ണൂര്‍-തലശ്ശേരി കെ.എസ്.ആര്.ടി.സി സര്‍വിസ് പുനരാരംഭിച്ചു. അഴീക്കല്‍ ബസ് സ്റ്റാൻഡില്‍ കെ.വി. സുമേഷ് എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ സര്‍വിസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് സര്‍വിസ് പുനരാരംഭിച്ചത്. അഴീക്കല്‍ ബസ് സ്റ്റാൻഡ് നവീകരിക്കാന്‍ രണ്ടു കോടി രൂപയും അഴീക്കലില്‍ തീരസംരക്ഷണത്തിനായി പുലിമുട്ട് ഭിത്തി നിര്‍മിക്കാന്‍ അടിയന്തര സഹായമായി 40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് എം.എല്‍.എ
അറിയിച്ചു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, വൈസ് പ്രസിഡന്റ് അബ്ദുൽനിസാര്‍ വായിപ്പറമ്പ്, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, അംഗം ടി.കെ. ഷബീന, കെ.എസ്.ആര്‍ടി.സി ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ 5.45 അഴീക്കല്‍-തലശ്ശരി, 7.35 തലശ്ശേരി-അഴീക്കല്‍,9.15 അഴീക്കല്‍-കണ്ണൂര്‍, 12.05 കണ്ണൂര്‍-അഴീക്കല്‍, 12.55 അഴീക്കല്‍-കണ്ണൂര്‍, ഉച്ചക്ക് 2.00 കണ്ണൂര്‍-അഴീക്കല്‍, 2.45 അഴീക്കല്‍-തലശ്ശേരി,
വൈകീട്ട് 4.25 തലശ്ശേരി-അഴീക്കല്‍, 6.10 അഴീക്കല്‍-കണ്ണൂര്‍, രാത്രി 7.10 കണ്ണൂര്‍-അഴീക്കല്‍, 8.00 അഴീക്കല്‍-കണ്ണൂര്‍, 8.40 കണ്ണൂര്‍-അഴീക്കല്‍, 5.45 അഴീക്കല്‍-തലശ്ശേരി, 7.35 തലശ്ശേരി-അഴീക്കല്‍, 9.15 അഴീക്കല്‍-കണ്ണൂര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.