കണ്ണൂർ: ഉരുൾ പൊട്ടലിനെ തുടർന്ന് നിർത്തിവെച്ച വയനാട് ടൂർ പാക്കേജ് കണ്ണൂരിൽനിന്ന് കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചു. സെപ്റ്റംബർ 16, 22 തീയതികളിൽ കണ്ണൂരിൽ നിന്ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് തുഷാര ഗിരി വെള്ളച്ചാട്ടം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച് രാത്രി 11 മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഭക്ഷണവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 1310 രൂപയാണ് ചാർജ്.
കെ.എസ്.ആർ.ടി.സിയും കെ.എസ്.ഐ.എൻ.സിയും സംയുക്തമായാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 28 രാവിലെ അഞ്ചിന് കണ്ണൂരിൽ നിന്ന് പുറപ്പെടും. ഒരാളിൽ നിന്ന് 4590 രൂപയാണ് ഈടാക്കുന്നത്. കുട്ടികൾക്ക് 2280 രൂപയാണ് ചാർജ്. പ്രോഗ്രാം കഴിഞ്ഞ് 29 ന് രാവിലെ കണ്ണൂരിൽ തിരിച്ചെത്തും. ഫോൺ: 8089463675, 9497007857.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.