ലതക്കുവേണം സഹജീവികളുടെ കൈത്താങ്ങ്

പയ്യന്നൂർ: അസുഖത്തെത്തുടർന്ന് കിടപ്പിലായ കണ്ടോത്ത് വീവൺ ക്ലബിന് സമീപത്തെ കെ.വി. ലതയെ സഹായിക്കാൻ നാട്ടുകാരുടെ കമ്മിറ്റി രൂപവത്കരിച്ചു.

വൃക്കസംബന്ധമായ ഗുരുതര അസുഖം ബാധിച്ച് ചികിത്സയിലാണ് ലത. വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ചികിത്സ ചെലവ് ഇപ്പോൾ തന്നെ താങ്ങാവുന്നതിലുമപ്പുറമാണ്. കെ.വി. ലതയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് ജനപ്രതിനിധികൾ ഉൾപ്പെടെ ഭാരവാഹികളായാണ് നാട്ടുകാരുടെ കമ്മിറ്റി രൂപവത്കരിച്ചത്.

ഫെഡറൽ ബാങ്ക് പയ്യന്നൂർ ശാഖയിലും വെള്ളൂർ സർവിസ് സഹകരണ ബാങ്കിലും അക്കൗണ്ടുകൾ തുടങ്ങിയതായി ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. അക്കൗണ്ട് വിവരം: ഫെഡറൽ ബാങ്ക്: 112602000 15 771, ഐ.എഫ്.എസ്.സി - FDRL0001126, വെള്ളൂർ ബാങ്ക്: വി.എൽ.യു.03 197000 5794, ഐ.എഫ്.എസ്.സി: ICIC 0000 103.

Tags:    
News Summary - Latha needs the support of her companions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.